തിരുവനന്തപുരം: സംസ്​ഥാനത്ത് ഭരണകൂടം നിശ്ചലമായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകാത്ത അവസ്​ഥ അത്യന്തം അപകടകരമാണ്​. അതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കാതെ സർക്കാർ എല്ലാത്തിനെയും വെള്ളപൂശുകയാണ്​. ഇൗ വെള്ളപൂശലിന്​​ കൂട്ടു നിൽക്കാൻ പ്രതിപക്ഷത്തിന്​ കഴിയില്ല. സംസ്ഥാനത്ത് നിയമവാഴ്​ച തകർന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ഷുഹൈബി​ന്റെ കൊലപാതകത്തിന്​ പിന്നില്‍ ആരാണെന്ന്​ എല്ലാവർക്കുമറിയാം. ഇൗ കൊലപാതകികളെ രക്ഷിക്കാൻ ശ്രമിച്ചത്​ പൊലീസാണ്​. മണ്ണാർക്കാട്ട്​ കൊല്ലപ്പെട്ട സഫീറി​ന്റെ കുടുംബത്തിനു നേരെ മൂന്നു തവണ ആക്രമണമുണ്ടായി. എന്നിട്ടും പൊലീസ്​ ഒരു പെറ്റിക്കേസ്​ പോലും രജിസ്​റ്റർ ചെയ്​തില്ല. അതി​​ന്റെ ഫലമായാണ്​ സഫീറി​ന്റെ കൊലപാതകം നടന്നത്​. ഇതി​ന്റെയെല്ലാം പ്രധാന ഉത്തരവാദി കേരളാ പൊലീസാണ്​. കൊലപാതകങ്ങൾക്ക്​ ധൈര്യം നൽകുന്നത്​ സംസ്​ഥാനത്ത്​ സർക്കാറില്ലാത്തതുകൊണ്ടാണെന്നും രമേശ്​ ചെന്നിത്തല ആരോപിച്ചു. നിയമസഭ പിരിഞ്ഞ ശേഷം പുറത്തു വന്ന പ്രതിപക്ഷ നേതാവ്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here