തിരുവനന്തപുരം: മികച്ച ഭരണം ഉറപ്പുവരുത്താനായി കേരളത്തിലും നിഴല്‍ മന്ത്രിസഭ തുടങ്ങുന്നു. ഈ മാസം 28 മുതലാണ് നിഴല്‍ മന്ത്രിസഭ നിലവില്‍ വരുന്നത്. മന്ത്രിമാരുടെ പ്രവര്‍ത്തനകള്‍ നിരീക്ഷിക്കുക, വിശകലനം ചെയ്യുക, തെറ്റായ നടപടികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ സമാന്തര മന്ത്രിസഭയ്ക്കുള്ളത്. പതിനെട്ട് മന്ത്രിമാര്‍ക്കും സമാന്തര മന്ത്രിമാര്‍ നിഴല്‍ മന്ത്രിസഭയിലുണ്ടായിരിക്കും. 50 ശതമാനം സത്രീകളും ട്രാന്‍സജെന്‍ഡര്‍, ഭിന്നശേഷിയുള്ള വ്യക്തി, ആദിവാസി എന്നീ വിഭാഗങ്ങളിലെ ഓരോരുത്തരും അടങ്ങുന്നതായിരിക്കും മന്ത്രിസഭ. ഏപ്രില്‍ 28ന് എറണാകുളം ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.

മികച്ച ഭരണം ഉറപ്പു വരുത്താനുള്ള പരീക്ഷണമായിട്ടാണ് ഈ നീക്കം. നിഴല്‍ മന്ത്രിസഭയുടെ ആദ്യ യോഗം ജനുവരി 27 ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ മൂഴിക്കുളം ശാലയില്‍ നടന്ന ഏഴു ശില്‍പശാലകളുടെ ക്രോഡീകരണമാണ് നിഴല്‍ മന്ത്രിസഭായോഗം. ജനപക്ഷ മന്ത്രിസഭ എന്തായിരിക്കണം എന്നതിന്റെ മാതൃകയാണ് നിഴല്‍ മന്ത്രിസഭയും ബദല്‍ ബജറ്റുമെന്നാണ് സംഘാടകരുടെ വാദം.

1905 ല്‍ ഇംഗ്ലണ്ടിലാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ വന്നത്. സാധാരണഗതിയില്‍ പ്രതിപക്ഷമാണ് നിഴല്‍ മന്ത്രിസഭ രൂപീകരിക്കുക. ഭരണപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യാനാണ് ഷാഡോ മിനിസ്ട്രി അധവാ നിഴല്‍ മന്ത്രിസഭ രൂപീകരിക്കുന്നത്. നേരത്തെ ശ്രീലങ്കയിലെ തമിഴ് ഈഴം പ്രവര്‍ത്തകരും മാലിദ്വീപിലെ വിമതരും നിഴല്‍ മന്ത്രിസഭ ഉണ്ടാക്കിയിട്ടുണ്ട്. പല സ്ഥലത്തും ഭരണപക്ഷത്തിന്റെ മന്ത്രിസഭയേക്കാളും ജനകീയവും സുതാര്യവുമായ രീതിയിലാണ് നിഴല്‍ മന്ത്രിസഭകള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here