india-pak.jpg.image.780.410

 

ന്യൂഡൽഹി∙ ഈ മാസം 23 ന് നടക്കേണ്ടിയിരുന്ന ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഇന്ത്യ റദ്ദാക്കിയേക്കും. ഉഫ കരാറിൽ നിന്ന് പാക്കിസ്ഥാൻ പിന്നാക്കം പോയതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിഘടനവാദികളുമായുള്ള പാക്കിസ്ഥാന്റെ ചർച്ച ഒഴിവാക്കിയാൽ പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ചർച്ച നടക്കും. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മുൻ നിലപാടുകൾ മാറ്റില്ല. ഭീകരവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാകും ചർച്ചയിൽ പ്രഥമപരിഗണന നൽകുക. അവസാന നിമിഷം വിഘടനവാദികളെ കാണുന്നത് പോലുള്ള പുതിയ പരിപാടികൾ പാക്കിസ്ഥാൻ കൊണ്ടു വരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

നേരത്തേ, വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തരുതെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ നിരാകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചർച്ച റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) സർതാജ് അസീസ് വിഘടനവാദി നേതാക്കളെ കാണുമെന്നാണ് പാക്കിസ്ഥാൻ നിലപാട്. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മന്ത്രിമാരുമായും സൈനിക, ഐഎസ്ഐ മേധാവിമാരുമായും ഇന്നു രാവിലെ ചർച്ച നടത്തിയിരുന്നു. എല്ലാവരുമായി ചർച്ച നടത്തണമെന്നാണ് യോഗത്തിലെ തീരുമാനം. ഇതിനു പിന്നാലെയാണ് യോഗം റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യയുമായി ചർച്ച നടത്തുന്നതിന് മുൻപ് പാക്ക് വക്താവ് ഹുറിയത് നേതാക്കളെ കാണുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അനുസരിച്ച് കശ്മീർ ഇപ്പോഴും തർക്കപ്രദേശമാണ്. എല്ലാ തവണയും ഇന്ത്യ സന്ദർശിക്കുമ്പോൾ ഹുറിയത്ത് കോൺഫറൻസ് നേതാക്കളെ കാണുന്ന പതിവുണ്ട്. ഇത്തവണ മാത്രമായി അത് ഇല്ലാതാക്കാൻ സാധിക്കില്ലെന്നും കുറിപ്പിൽ പറയുന്നു. ഇന്ത്യയുടെ അധീനതയിലുള്ള കശ്മീരിന്റെ യഥാർഥ പ്രതിനിധികളാണ് ഹുറിയത് നേതാക്കൾ. കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്കുള്ള വഴികൂടിയാണ് ഇത്തരം കൂടിക്കാഴ്ച്ചകളെന്നും പാക്കിസ്ഥാൻ അവകാശപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here