ന്യൂഡൽഹി∙ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. പദ്ധതി നടപ്പിലാക്കിയാല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളും ഇതേ ആവശ്യവുമായി രംഗത്ത് വരുമെന്നാണ് ചര്‍ച്ചയിലുണ്ടായ അഭിപ്രായം.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി പറഞ്ഞു. പദ്ധതി നടപ്പിലാക്കുമെന്ന് അധികാരത്തിലേറുന്നതിന് മുന്‍പ് നരേന്ദ്ര മോദി പറഞ്ഞതാണ്. ഇനിയും വച്ച് താമസിപ്പിക്കാതെ ഉടന്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും എ.കെ. ആന്‍റണി ഡല്‍ഹിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here