തിരുവനന്തപുരം∙ ഔദ്യോഗിക വെബ്സൈറ്റുകളിലേക്കുള്ള ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവരങ്ങള്‍ സുരക്ഷിത സെര്‍വറുകളിലേക്കുമാറ്റും. സൈബര്‍ ലോകത്തെ ഭീഷണികള്‍ സംബന്ധിച്ച മനോരമ ന്യൂസ് കുരുക്ക് മുറുക്കി ചതിവല അന്വേഷണ പരമ്പരയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.

സംസ്ഥാനത്തെ എല്ലാ ഒൗദ്യോഗിക വെബ്സൈറ്റുകളുടെയും പ്രവര്‍ത്തനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. എഴുന്നൂറോളം തന്ത്രപ്രധാന ഔദ്യോഗിക വെബ്സൈറ്റുകള്‍ നിരന്തരം ഹാക്ക് ചെയ്യപ്പെടുന്നു എന്ന മനോരമ ന്യൂസ് അന്വേഷണ പരന്പരയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പ്രശ്ന പരിഹാരത്തിന് ഉന്നതതല യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും.വെല്ലുവിളി നേരിടാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സൈറ്റുകളുടെ സുരക്ഷ ശക്തമാക്കണമെന്നും വിദേശ ശക്തികളുടെ കടന്നാക്രമണം ഏതു നിമിഷവും ഉണ്ടാകാമെന്നും കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here