ഗൃഹാതുരസ്മരണകള്‍ ഉണര്‍ത്തി മലയാളിയ്ക്ക് ഇന്ന് പൊന്നിന്‍ തിരുവോണം. പൂക്കളമൊരുക്കിയും ഓണക്കോടിയുടുത്തും മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.

ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകം, അങ്ങനെ തന്നെ പറഞ്ഞുതുടങ്ങാം. ഓണക്കാലത്തെ കാറ്റിനുപോലും പൂക്കളുടെ മണമാണ്. ഇതൊരു ഓര്‍മയാണ്. ഓണത്തപ്പനെ സ്വീകരിക്കരിക്കാന്‍ പൂക്കളമൊരുക്കാനുള്ള തിരക്ക്. ഒാണവെയിലിനെ വകഞ്ഞുമാറ്റി മഴയെത്തിയെങ്കിലും കുട്ടിക്കൂട്ടങ്ങള്‍ക്ക് ആവേശം.

ഓണക്കോടിയുടുത്ത് സദ്യയൊരുക്കുന്ന തിരക്കിലാണ് മുതിര്‍ന്നവര്‍. തൂശനിലയില്‍ തുന്പപ്പൂച്ചോറും കറികളും പപ്പടവും പായസുവുമെല്ലാം നിറയണം. എവിടെയായിരുന്നാലും, ഏതുതിരക്കിലായാലും, ഒത്തുചേരാന്‍ മറന്നിട്ടില്ല എന്ന ഓര്‍മപ്പെടുത്തലും.

LEAVE A REPLY

Please enter your comment!
Please enter your name here