തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 152 പേർ വിദേശത്ത് നിന്നും വന്നവരാണ്. 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും. 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരിൽ മലപ്പുറം ജില്ലയിലാണ് കൂടുതൽ 37 പേർ ,കണ്ണൂർ 35,പാലക്കാട് 29, പത്തനംതിട്ട 22 , ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്നുള‌ള 20 പേർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നും 16 പേർ, കാസർഗോഡ് 14, എറണാകുളം13, കോഴിക്കോട് 8, കോട്ടയം 6, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നും 2. പേർക്കാണ് സമ്പർക്കത്തിലൂടെ 17 പേർ‌ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേർ, തിരുവനന്തപുരം ജില്ലയിലെ 4, തൃശൂർ 3 , കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേർക്കുവീതവും മലപ്പുറം ജില്ലയിലെ ഒരാൾക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77,759 പേർ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,844 പേര്‍ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 2915 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ 11 ഡി.എസ്.സി.ക്കാർക്കും 4 സി.ഐ.എസ്.എഫ്.ക്കാർക്കും തൃശൂർ 4 ബി.എസ്.എഫ്.കാർക്കും രോഗം ബാധിച്ചിട്ടുണ്ട് .2129 പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്. 3048 പേർ രോഗമുക്തി നേടി.

13 പുതിയ ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള‌ളത്. തിരുവനന്തപുരം ജില്ലയിലെ നഗരൂർ, ഒറ്റശേഖരമംഗലം, പാറശാല, കണ്ണൂർ ജില്ലയിലെ തില്ലങ്കേരി, ചൊക്ലി , ഏഴോം, തളിപ്പറമ്പ് മുനിസിപ്പാലിറ്റി, മയ്യിൽ, എറണാകുളം ജില്ലയിലെ ചെല്ലാനം, പിറവം, പൈങ്ങോട്ടൂർ , ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകരഎന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം , രാമപുരം , പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് , മണ്ണാർക്കാട് മുനിസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ കുമളി , കട്ടപ്പന മുനിസിപ്പാലിറ്റി, രാജകുമാരി എന്നിവയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള‌ളത്.




LEAVE A REPLY

Please enter your comment!
Please enter your name here