കൊച്ചി: രണ്ടില ചിഹ്​നം ജോസ്​​​ കെ. മാണിക്ക്​ അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ്​ കമ്മിഷൻ ഉത്തരവിന്​​ സ്​റ്റേ. പി.ജെ ജോസഫി​െൻറ ഹരജി ഫയലിൽ സ്വീകരിച്ചാണ്​ ഹൈക്കോടതി ഒരു മാസത്തേക്ക്​ സ്​റ്റേ അനുവദിച്ചത്​.

വസ്തുതകളും തെളിവുകളും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവെന്നായിരുന്നു പി. ജെ ജോസഫ്​ വാദിച്ചിരുന്നത്​. കേസ്​ ഒക്​ടോബർ ഒന്നിന്​ പരിഗണിക്കുന്നതിന്​ മാറ്റിവെച്ചു. പാർട്ടി ഭരണ ഘടന അനുസരിച്ച്​ താനാണ്​ വർക്കിങ്​ ചെയർമാൻ എന്ന്​ പി.ജെ ജോസഫ്​ കോടതിയിൽ വാദിച്ചു.

450 സംസ്ഥാന സമിതി അംഗങ്ങളിൽ 305 പേരെ മാത്രം കണക്കിലെടുത്തുള്ള തീരുമാനം നിയമവിരുദ്ധമാണ്. 2019 ജൂൺ 16ലെ സംസ്ഥാന സമിതി യോഗത്തിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ജോസ് കെ മാണിയുടെ വാദം. എന്നാൽ, ഈ യോഗവും തെരഞ്ഞെടുപ്പും നിലനിൽക്കില്ലെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടെന്നും ജോസഫി​െൻറ ഹർജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here