മുംബൈ: താൻ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന്​ വെളിപ്പെടുത്തി ബോളിവുഡ്​ സൂപ്പർതാരം അക്ഷയ്​ കുമാർ. ഡിസ്​കവറി ചാനലിലെ മാൻ വേഴ്​സസ്​ വൈൽഡിലൂടെ ലോകപ്രശസ്​തനായ ബെയർ ഗ്രിൽസുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ്​ അക്ഷയ്​ കുമാർ ഗോമൂത്രം കുടിക്കാറുണ്ടെന്ന്​ വെളിപ്പെടുത്തിയത്​. നടി ഹുമാ ഖുറേഷിയും താരത്തോടൊപ്പമുണ്ടായിരുന്നു.

അക്ഷയ്​ കുമാറിനൊപ്പമുള്ള ‘ഇൻ ടു ദ​ വൈൽഡ്​’ എന്ന പ്രത്യേക എപ്പിസോഡിലെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു ബെയർ ഗ്രിൽസ്​. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ അനുഭവങ്ങളോടൊപ്പം അക്ഷയ്​യുടെ ആരോഗ്യത്തെ കുറിച്ചും സാഹസങ്ങളോടുള്ള താൽപര്യങ്ങളെ കുറിച്ചും വാചാലനായി സംസാരിച്ച ഗ്രിൽസ്,​ താരം ആന പിണ്ടം കൊണ്ടുള്ള ചായ കുടിച്ച കാര്യവും പറഞ്ഞു. നടി ഹുമാ ഖുറേഷിക്ക്​ അതിനെ കുറിച്ച്​ കൂടുതൽ അറിയണമായിരുന്നു. അതിന്​ മറുപടിയായി അക്ഷയ്​ പറഞ്ഞത്​ – ‘ആയുർവേദ കാരണങ്ങളാൽ ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക്​ ആന പിണ്ടം ചായ ഒന്നുമല്ല’, എന്നായിരുന്നു.

അക്ഷയ്​ കുമാർ ഇൗഗോയില്ലാത്ത തമാശക്കാരനാണെന്നും ഗ്രിൽസ്​ പറഞ്ഞു. വിനയത്തോടെ പെരുമാറുന്ന താരത്തി​െൻറ ശാരീരികക്ഷമതയും ഗംഭീരമാണെന്ന്​ അദ്ദേഹം ചാറ്റിനിടെ അഭിപ്രായപ്പെട്ടു. ഇത്രയും വർഷമായി നിരവധി അതിഥികൾ ത​െൻറ പ്രോഗ്രാമിൽ വന്നിട്ടുണ്ടെങ്കിലും അക്ഷയ്​ കുമാർ ഏറ്റവും മികച്ച അതിഥികളിൽ ഒരാളായിരുന്നുവെന്നും ബെയർ ഗ്രിൽസ്​ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here