തൃശൂർ: ഓണ്‍ലൈനായി സ്വീകരിച്ചു കൊണ്ടിരുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രജിസ്‌റ്റേര്‍ഡ് പോസ്റ്റിലോ ഓഫിസില്‍ നേരിട്ടോ മാത്രമേ സ്വീകരിക്കൂവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എം.ആര്‍. അജിത് കുമാര്‍ അറിയിച്ചു.

വാഹനം ഉപയോഗിച്ച നാള്‍ വരെയുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ കാലതാമസം വരുത്തിയതിനുള്ള പിഴ അടക്കണം.

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതിനായി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും ബന്ധപ്പെട്ട ഓഫിസില്‍ എത്തിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here