തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകീട്ട് അഞ്ചരയോടെ ആരംഭിച്ച സർവകക്ഷി യോഗം ഓൺലൈനായാണ് നടക്കുന്നത്.

സമ്പൂർണ്ണ ലോക് ഡൗണിനെ പ്രതിപക്ഷവും എതിർത്തു. അടച്ചു പൂട്ടല്‍ ഒന്നിനും പരിഹാരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കേസുകൾ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. സമ്പൂര്‍ണ ലോക്ഡോണ്‍ വേണ്ടെന്ന നിലപാട് ഇടതുമുന്നണിയും യോഗത്തെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here