കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കും സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ടെലഫോൺ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.സ്വപ്നയുമായുള്ളത് എന്ത് ബന്ധമാണെന്ന് തോമസ് ഐസക് തന്നെ വെളിപ്പെടുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സ്വർണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ‘കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തിൽ തോമസ് ഐസക് ശിവശങ്കറുമായും സ്വപ്ന സുരേഷുമായും ചർച്ച നടത്തിയിട്ടുണ്ട്. നിഷേധിക്കാൻ ഐസക്കിന് സാധിക്കുമോ?സ്വപ്ന സുരേഷിന്റെ ടെലഫോൺ രേഖകൾ പരിശോധിച്ചാൽ വിശദമായ വിവരങ്ങൾ ലഭിക്കും’- സുരേന്ദ്രൻ പറഞ്ഞു.ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങിയ ശേഷം താത്വിക അവലോകനം നടത്തുകയാണ് ഐസക്കെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ‘ഐസക്കിന് ഈ കേസുമായി ബന്ധമുണ്ട്. അതിനാൽ മന്ത്രിയാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകേണ്ടത്’- അദ്ദേഹം പറഞ്ഞു.കേസിൽ ചില സിപിഎം മന്ത്രിമാർക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here