കോട്ടയം: കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോൽവി ഒറ്റവോട്ടിനാണ്. ഇവിടെ യുഡിഎഫ് റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്. കോർപറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യു‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കൊല്ലം കോർപ്പറേഷനിൽ എൽഡിഫ് – യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.

വർക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് 5 സീറ്റിലും പരവൂർ, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു. പാലാ നഗരസഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് (എം) വിജയിച്ചു. കോർപറേഷനുകളിലും എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. കൊച്ചിയൊഴികെയുള്ള കോർപറേഷനുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here