തിരുവനന്തപുരം : കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫും ബി ജെ പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ വ്യക്തമായ ലീഡോടെ എൽ ഡി എഫ് മുന്നിട്ട് നിന്നെങ്കിലും ഇപ്പോൾ ബി ജെ പി ഒപ്പത്തിനൊപ്പം എന്ന നിലയിലാണ്. ഇനി എണ്ണാനിരിക്കുന്ന സീറ്റുകൾ ബി ജെ പി സിറ്റിംഗ് സീറ്റുകളാണെന്നത് മത്സരം കൂടുതൽ കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന ഫല സൂചന പ്രകാരം 15 സീറ്റുകളിൽ എൽ ഡി എഫും 14 സീറ്റുകളിൽ ബി ജെ പിയും മുന്നിട്ട് നിൽക്കുകയാണ്. എന്നാൽ ചിത്രത്തിൽ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് യു ഡി എഫ് ചുരുങ്ങുന്ന കാഴ്ചയാണ് തലസ്ഥാനത്ത് കോർപ്പറേഷനിൽ കാണാനാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here