ല​ണ്ട​ൻ: കോ​വി​ഡ്​ മ​ഹാ​മാ​രി​ക്ക്​ കാ​ര​ണ​മാ​യ കൊ​റോ​ണ വൈ​റ​സി​െൻറ പു​തി​യ രൂ​പ​ത്തെ ഇം​ഗ്ല​ണ്ടി​ൽ ക​ണ്ടെ​ത്തി. ഈ ​വൈ​റ​സ്​ അ​തി​വേ​ഗം രോ​ഗം പ​ട​ർ​ത്തു​ന്ന​താ​ണെ​ന്ന്​ ബ്രി​ട്ടീ​ഷ്​ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി മാ​റ്റ്​ ഹാ​ൻ​കോ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇം​ഗ്ല​ണ്ടി​െൻറ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ വൈ​റ​സ്​ അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​താ​യാ​ണ്​ ക​ണ്ടെ​ത്ത​ൽ.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യെ വി​വ​രം ധ​രി​പ്പി​ച്ച​താ​യും നി​ല​വി​ൽ ന​ൽ​കി​ത്തു​ട​ങ്ങി​യ വാ​ക്​​സി​ൻ പു​തി​യ വൈ​റ​സി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​കു​മോ​യെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഹാ​ൻ​കോ​ക്ക്​ പ​റ​ഞ്ഞു.പു​തു​താ​യി കോ​വി​ഡ് ബാ​ധി​ച്ച ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളി​ല്‍ പു​തി​യ ഇ​നം വൈ​റ​സി​െൻറ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​താ​യി ഹാ​ൻ​കോ​ക്​ പ​റ​യു​ന്നു. കോ​വി​ഡ്​ വ്യാ​പ​നം കൂ​ടു​ത​ൽ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ല​ണ്ട​നി​ൽ ബു​ധ​നാ​ഴ്​​ച മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി. തി​യ​റ്റ​റു​ക​ളും പ​ബ്ബു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും വീ​ണ്ടും അ​ട​ച്ചി​ടും.

അ​തേ​സ​മ​യം, ജ​നി​ത​ക​വ്യ​തി​യാ​ന​മു​ള്ള പു​തി​യ ഇ​നം വൈ​റ​സി​നെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ കോ​വി​ഡി​ന്​ കാ​ര​ണ​മാ​യ വൈ​റ​സി​നെ​ക്കാ​ൾ ഗു​രു​ത​ര​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here