സ്വന്തം ലേഖകൻ 


കൊച്ചി : വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതോടെ അനിശ്ചിതത്വത്തിലായ കൊച്ചി, തൃശ്ശൂർ കോർപ്പറേഷൻ ഭരണം ഇടതുമുന്നണി ഉറപ്പിച്ചു. കൊച്ചയിൽ മുസ്ലിംലീഗ് വിമതനീയ കെ കെ അഷറഫിന്റെ പിന്തുണ സി പി എം  ഉറപ്പിച്ചതോടെയാണ് ഭരണം ഇടത്തേക്ക് ചാഞ്ഞത്. ഇടത് വിമതൻ കെ പി ആന്റണിയുടെ പിന്തുണയും എൽ ഡി എഫിന് ആയിരിക്കുനെന്നാണ് സൂചന. സി പി എമ്മിലെ അനിൽ കുമാർ മേയറാവുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരിക്കയാണ്.

തൃശ്ശൂരിൽ കോൺഗ്രസ് വിമതനായ എം കെ വർഗീസിനെ മേയറാക്കിക്കൊണ്ട്  എൽ ഡി എഫ് ഭരണം നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നത്. 54 ഡിവിഷനുകളുള്ള തൃശ്ശൂർ കോർപ്പറേഷനിൽ 24 സീറ്റുകളാണ് എൽ ഡി എഫ് നേടിയത്. യു ഡി എഫിന് 23 സീറ്റുകളുണ്ട്. പുല്ലഴി ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് നിർണായകമാണ്.  

LEAVE A REPLY

Please enter your comment!
Please enter your name here