Passengers are tested for COVID-19 at Dubai International Airport on Wednesday before departing to Tunisia.

ദു​ബൈ: ദു​ബൈ​യി​ൽ കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തി​നു വീ​ടു​ക​ളി​ലും ഹാ​ളു​ക​ളി​ലും ന​ട​ന്ന സ്വ​കാ​ര്യ​പാ​ർ​ട്ടി​ക​ളും ഒ​ത്തു​ചേ​ര​ൽ പ​രി​പാ​ടി​ക​ളു​മാ​ണെ​ന്ന് ദു​ബൈ പൊ​ലീ​സ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്രോ​ട്ടോ​കോ​ൾ സ​മൂ​ഹം കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടും കേ​സു​ക​ൾ കു​ത്ത​നെ കൂ​ടി​യ​തി​ന് പ്ര​ധാ​ന കാ​ര​ണം സ്വ​കാ​ര്യ​ച​ട​ങ്ങു​ക​ളി​ലെ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളും കൂ​ടി​ച്ചേ​ര​ലു​ക​ളു​മാ​ണെ​ന്ന് ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ​ൻ ഇ​ൻ ചീ​ഫ് ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി നി​രീ​ക്ഷി​ച്ചു.

സ്വ​കാ​ര്യ കൂ​ടി​ച്ചേ​ര​ലു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും ഫേ​സ് മാ​സ്ക് ധ​രി​ക്കു​ന്ന​തി​ലും കാ​ട്ടി​യ വീ​ഴ്ച​ക​ളാ​ണ് കേ​സു​ക​ൾ വ​ർ​ധി​ക്കാ​നി​ട​യാ​ക്കി​യ​ത്. പൊ​തു​സ്ഥ​ല​ത്ത് മാ​സ്ക് ധ​രി​ക്കാ​തെ ആ​ളു​ക​ളെ കാ​ണു​ന്ന​ത് വ​ള​രെ അ​പൂ​ർ​വ​മാ​ണ്. എ​ന്നാ​ൽ, വി​വാ​ഹ​ങ്ങ​ൾ, വീ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന സ്വ​കാ​ര്യ പാ​ർ​ട്ടി​ക​ൾ, ഒ​ത്തു​ചേ​ര​ലു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​ത് -ഖ​ലീ​ഫ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

സാ​മൂ​ഹി​ക പി​ന്തു​ണ​യി​ല്ലാ​തെ ഒ​രു രാ​ജ്യ​ത്തി​നും പ​ക​ർ​ച്ച​വ്യാ​ധി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. എ​ല്ലാ വീ​ടു​ക​ളും കാ​റു​ക​ളും കു​ടും​ബ സ​മ്മേ​ള​ന​ങ്ങ​ളും പൊ​ലീ​സി​ന് നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. 20 അ​ല്ലെ​ങ്കി​ൽ 40 പേ​ർ​ക്കാ​യാ​ണ് പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന​ത്, എ​ന്നാ​ൽ 80 ആ​ളു​ക​ളാ​ണ് അ​വി​ടെ ഒ​ത്തു​കൂ​ടു​ന്ന​ത്. ഇ​തു നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും സ്വീ​കാ​ര്യ​മാ​യ പെ​രു​മാ​റ്റ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​ത്തു​ചേ​ര​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് സ്വ​യം ചോ​ദി​ക്ക​ണ​മെ​ന്നും പ​ങ്കെ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം അ​നു​വ​ദ​നീ​യ​മാ​യ അ​തി​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​മെ​ന്നും പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും വൈ​റ​സ് ബാ​ധി​ത​ര​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ദു​ബൈ പൊ​ലീ​സ് മേ​ധാ​വി ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ബൈ​യി​ലെ സു​പ്രീം ക​മ്മി​റ്റി ഓ​ഫ് ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്‌​മെൻറ്​ സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ളി​ലെ ഒ​ത്തു​ചേ​ര​ലു​ക​ൾ​ക്കാ​യി പു​തി​യ നി​യ​മ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

വി​വാ​ഹ​ങ്ങ​ളും സ്വ​കാ​ര്യ പാ​ർ​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ൾ​ക്കാ​യി പ​ര​മാ​വ​ധി 10 പേ​രെ ഒ​ത്തു​കൂ​ടാ​ൻ അ​നു​വ​ദി​ക്കു​മെ​ന്നും ച​ട​ങ്ങു​ക​ളി​ൽ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ളെ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി. ഹോ​ട്ട​ലു​ക​ളി​ലും വീ​ടു​ക​ളി​ലും ഒ​ത്തു​ചേ​രു​ന്ന​തി​ന് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.

ദു​ബൈ പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫേ​ക​ളി​ലു​മു​ള്ള ടേ​ബി​ളു​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​രം ര​ണ്ടു മീ​റ്റ​റി​ൽ​നി​ന്ന് മൂ​ന്ന് മീ​റ്റ​റാ​യി ഉ​യ​ർ​ത്തി.

കൂ​ടാ​തെ, ഒ​രു മേ​ശ​യി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന പ​ര​മാ​വ​ധി ആ​ളു​ക​ളു​ടെ എ​ണ്ണം റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ 10ൽ​നി​ന്ന് ഏ​ഴാ​യും ക​ഫേ​ക​ളി​ൽ നാ​ലാ​യും പ​രി​മി​ത​പ്പെ​ടു​ത്തി. ഫി​റ്റ്ന​സ് സെൻറ​റു​ക​ളി​ലും ജിം​നേ​ഷ്യ​ങ്ങ​ളി​ലും, കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശീ​ല​ക​രും ത​മ്മി​ലു​ള്ള ശാ​രീ​രി​ക അ​ക​ലം ര​ണ്ട് മീ​റ്റ​റി​ൽ​നി​ന്ന് മൂ​ന്ന് മീ​റ്റ​റാ​യും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഈ ​പു​തി​യ നി​യ​മ​ങ്ങ​ൾ ജ​നു​വ​രി 27 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

LEAVE A REPLY

Please enter your comment!
Please enter your name here