കുവൈത്ത്‌ സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂൺ ഒന്നുമുതൽ സേവന ഫീസ്. വിമാനത്താവളം വഴി പുറപ്പെടുന്ന യാത്രക്കാർക്ക് മൂന്ന്‌ കുവൈറ്റി ദിനാറും (722 രൂപ) കുവൈത്തിൽ എത്തുന്ന യാത്രക്കാർക്ക് രണ്ട് ദിനാറുമാകും (482 രൂപ) സേവന ഫീസ്‌.

വിമാന ടിക്കറ്റ് നിരക്കിനോടൊപ്പമായിരിക്കും ഇതും ഈടാക്കുക. ഇതിനായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ടിക്കറ്റിങ്‌ ഏജൻസികളുമായി ഏകോപനം നടത്തും. സ്വദേശികൾക്കും വിദേശികൾക്കും ഫീസ് ബാധകമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here