കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്​ പു​റ​ത്ത്​ കു​ടു​ങ്ങി​പ്പോ​യ 1,82,393 പ്ര​വാ​സി​ക​ളു​ടെ ഇ​ഖാ​മ റ​ദ്ദാ​യ​താ​യി താ​മ​സ​കാ​ര്യ വ​കു​പ്പ്​ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഹ​മ​ദ്​ അ​ൽ ത​വാ​ല പ​റ​ഞ്ഞു. 2020 മാ​ർ​ച്ച്​ 12 മു​ത​ൽ 2021 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഇ​​തു​വ​രെ​യു​ള്ള തീ​രു​മാ​നം അ​നു​സ​രി​ച്ച്​ ഇ​വ​ർ​ക്ക്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യി​ല്ല. കോ​വി​ഡ്​ കാ​ല​ത്തെ പ്ര​തി​സ​ന്ധി പ​രി​ഗ​ണി​ച്ച്​ പ്ര​ത്യേ​ക മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ എ​ൻ​ട്രി വി​സ അ​നു​വ​ദി​ക്കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ ഏ​ക പ്ര​തീ​ക്ഷ.

അ​വ​ധി​ക്ക്​ നാ​ട്ടി​ൽ​പോ​യി വി​മാ​ന സ​ർ​വി​സ്​ ഇ​ല്ലാ​ത്ത​തി​നാ​ൽ തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ്​ ഇ​വ​രി​ൽ ഏ​റെ​യും. യു.​എ.​ഇ, തു​ർ​ക്കി ഉ​ൾ​പ്പെ​ടെ ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ക്വാ​റ​ൻ​റീ​ൻ അ​നു​ഷ്​​ഠി​ച്ച്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യു​ള്ള​വ​ർ അ​ങ്ങ​നെ വ​ന്നു. ചെ​റി​യ വ​രു​മാ​ന​ക്കാ​രാ​ണ്​ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ൽ ഇ​വി​ട​ത്തെ തൊ​ഴി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​തി​നാ​ൽ ഇ​നി വ​രേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​വ​രും ഏ​റെ​യാ​ണ്. തൊ​ഴി​ലാ​ളി നാ​ട്ടി​ലാ​ണെ​ങ്കി​ലും സ്​​പോ​ൺ​സ​ർ​ക്ക്​ ഒാ​ൺ​ലൈ​നാ​യി ഇ​ഖാ​മ പു​തു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത​വ​ർ​ക്കാ​ണ്​ ഇ​ഖാ​മ​യി​ല്ലാ​താ​യ​ത്. അ​ശ്ര​ദ്ധ​യോ അ​ലം​ഭാ​വ​മോ കാ​ര​ണം ചെ​യ്യാ​തി​രു​ന്ന​വ​രും സ്​​പോ​ൺ​സ​ർ ഇ​ഖാ​മ പു​തു​ക്കി ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here