അ​ബൂ​ദ​ബി: വി​ദേ​ശ​ത്തു​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കി​യ രാ​ജ്യ​ങ്ങ​ളു​ടെ അ​പ്ഡേ​റ്റ് ചെ​യ്ത ‘ഗ്രീ​ൻ ലി​സ്​​റ്റ്​’​അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഈ ​പ​ട്ടി​ക​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ അ​ബൂ​ദ​ബി സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടും. ഇ​വ​ർ​ക്ക് അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ മാ​ത്ര​േ​മ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ള്ളൂ. ഇ​ന്ത്യ പ​ട്ടി​ക​യി​ലി​ല്ല. ആ​സ്ട്രേ​ലി​യ, ചൈ​ന, സൗ​ദി അ​റേ​ബ്യ, ഐ​സ്​​ലാ​ൻ​ഡ്, ഭൂ​ട്ടാ​ൻ, ഗ്രീ​ൻ​ലാ​ൻ​ഡ്, ബ്രൂ​ണൈ, സിം​ഗ​പ്പൂ​ർ, മം​ഗോ​ളി​യ, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ല​ൻ​ഡ്, ഹോ​ങ്കോ​ങ് (ചൈ​ന​യു​ടെ പ്ര​ത്യേ​ക ഭ​ര​ണ മേ​ഖ​ല​ക​ൾ) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ​യാ​ണ്​ ക്വാ​റ​ൻ​റീ​നി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​രാ​ജ്യ​ങ്ങ​ൾ പ​തി​വാ​യി സ​മ​കാ​ലി​ക വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യും പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ർ​ശ​ന സു​ര​ക്ഷ​യും ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ലാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഖ​ത്ത​ർ, ഒ​മാ​ൻ, ബ​ഹ്റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ അ​ബൂ​ദ​ബി ഗ്രീ​ൻ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന​വ​ർ​ക്ക് ഇ​നി 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ ബാ​ധ​ക​മാ​കും. സൗ​ദി അ​റേ​ബ്യ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​ബൂ​ദ​ബി​യു​ടെ ഗ്രീ​ൻ പ​ട്ടി​ക​യി​ലു​ള്ള ഗ​ൾ​ഫ് രാ​ജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here