ദുബൈ: വീട്ടിലിരുന്ന്​ മൊബൈൽ ഫോൺ വഴി ഫാമിലി വിസ ലഭ്യമാക്കുന്ന ‘ദുബൈ നൗ’ മൊബൈൽ ആപിൽ കൂടുതൽ സൗകര്യങ്ങൾ. മാതാപിതാക്കൾ, അവരുടെ മാതാപിതാക്കൾ, ബന്ധുക്കൾ എന്നിവർക്ക്​ വിസയെടുക്കാനുള്ള സൗകര്യമാണ്​ ആപിൽ ഏർപ്പെടുത്തിയത്​. നവജാതശിശുക്കൾ, ഭാര്യ, കുട്ടികൾ എന്നിവർക്കായുള്ള റെസിഡൻസി സേവനങ്ങളായിരുന്നു മുമ്പ്​ ഉണ്ടായിരുന്നത്.

ഉപയോക്താകൾക്ക് നിരവധി റെസിഡൻസി സേവനങ്ങളാണ് ആപിലൂടെ നൽകിവരുന്നതെന്ന്​ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്​.എ) മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി അറിയിച്ചു. ഭാര്യക്കും കുട്ടികൾക്കുമായി റെസിഡൻസി സ്പോൺസർഷിപ്പിനുള്ള അപേക്ഷ, വിസ പുതുക്കൽ, റദ്ദാക്കൽ, ആശ്രിതരുടെ റെസിഡൻസി വിസകളുടെയും പ്രവേശന അനുമതികളുടെയും വിവരങ്ങൾ, വിസ അപേക്ഷകളുടെ നിലയറിയൽ, താമസക്കാർക്കും സന്ദർശകർക്കുമുള്ള പ്രവേശന അനുമതികളുടെ നിജസ്ഥിതി അറിയൽ, ജി.ഡി.ആർ.എഫ്​.എയിൽനിന്നുള്ള യാത്ര റിപ്പോർട്ടുകൾ തുടങ്ങിയ നിരവധി താമസ -കുടിയേറ്റ സേവനങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. -സ്മാർട്ട്​ ദുബൈയുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​. ആപ് സ്​റ്റോറിൽനിന്നും ​​േപ്ല സ്​റ്റോറിൽനിന്നും ദുബൈ നൗ (Dubai now) ആപ് ഡൗൺലോഡ് ചെയ്യാം.

ദുബൈ സർക്കാർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഏകീകൃത സർക്കാർ സേവന സ്മാർട്ട് ആപാണ് ദുബൈ നൗ. വിവിധ സർക്കാർ വകുപ്പുകളുടെയും ഇതര സ്ഥാപനങ്ങളുടെയും നിരവധി സേവനങ്ങളാണ് ആപിലുള്ളത്. ബില്ലുകൾ, മൊബൈൽ, ഡ്രൈവിങ്​, പാർപ്പിടം, താമസ- കുടിയേറ്റം, ആരോഗ്യം, വിദ്യാഭ്യാസം, പൊലീസ്, യാത്ര, സംഭാവന, ഇസ്​ലാം മതം തുടങ്ങിയ വിവിധ മേഖലകളിലെ സർവിസുകളാണ് ഇതിലൂടെ ലഭിക്കുന്നത്.

ദുബൈയിലെ ദൈനംദിന സർക്കാർ ആവശ്യങ്ങളിൽ ഭൂരിഭാഗവും സംയോജിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.സർക്കാർ ഇടപാടുകളിൽ പേപ്പർ ഉപയോഗം കുറക്കാനും ഉപഭോക്താക്കളുടെ സമയവും പ്രയത്നവും സംരക്ഷിക്കാനും കൂടുതൽ സേവന -സൗകര്യങ്ങളാണ് ഉൾപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here