പദ്മഭൂഷൺ മോഹൻലാലിന്റെ ജന്മദിനാഘോഷത്തിന്റെ  ഭാഗമായി  ബഹ്‌റൈൻ ലാൽ കെയെർസ് 2021 മെയ് 21നു സൽമാനിയ ഹോസ്പിറ്റലിൽ വച്ചു കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 65 ഓളം പേർ രക്തദാനം നടത്തി. 

ലാൽ കെയെർസ് പ്രസിഡന്റ് ഫൈസൽ എഫ്. എം , സെക്രട്ടറി ഷൈജു കമ്പ്രത്ത്,  ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് , വൈ. പ്രസിഡന്റ് ടിറ്റോ ഡേവിസ് , രതിൻ തിലക്, സജീഷ് പന്തളം ,  വൈശാഖ് , വിഷ്ണു, രഞ്ജിത്, ജിതിൻ, ബിനു ഡി തോമസ്, ജെയ്സൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 
ലാൽകെയെർസ്  കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ബ്ലഡ് ഡോണോർസ് കൺവീനർ മണിക്കുട്ടൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.  
 

LEAVE A REPLY

Please enter your comment!
Please enter your name here