1   ഇരുപതോളം നഗരങ്ങളിലെ 11,000-ത്തില്‍ പരം ഡോക്ടര്‍മാരെ സംയോജിപ്പിച്ചു കൊണ്ട് എല്ലാം ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ സൗകര്യങ്ങളോടു കൂടിയ ആരോഗ്യ സേവന സംവിധാനം

2 വീടുകളില്‍60 മിനിറ്റിനുള്ളില്‍ മരുന്നുകള്‍ എത്തിക്കുന്ന എക്‌സ്പ്രസ് സര്‍വീസുമായി  ഫാര്‍മസി സേവനവും വീടുകളിലും സെന്ററുകളിലും ലാബ് പരിശേധനാ സൗകര്യവും.

 3  വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പാനലുമായി 24 x 7 കണ്‍സള്‍ട്ടേഷന്‍ (ടെലി- വിര്‍ച്വല്‍)

 4  ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ഫാര്‍മസി ചെലവുകള്‍, രോഗനിര്‍ണയ പരിശോധനകള്‍, മൈനര്‍ മെഡിക്കല്‍ പ്രൊസീജിയറുകള്‍, ഫിസിയോ തെറാപി സെഷനുകള്‍, പ്രതിരോധ ആരോഗ്യ സംരക്ഷണം, മറ്റു വിവിധ മൂല്യ വര്‍ധിത സേവനങ്ങള്‍ തുടങ്ങിയവ കാഷ്്‌ലെസ് അടിസ്ഥാനത്തില്‍


മുംബൈ: കോവിഡ് മഹാമാരി നമ്മെ ആരോഗ്യ സേവനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവസ്ഥയിലേക്ക് എത്തിച്ചു.  ആരോഗ്യ അടിസ്ഥാന സൗകര്യ അനുബന്ധ വിഷയങ്ങളെ കുറിച്ചു ധാരാളം ചര്‍ച്ച ചെയ്യുന്നു എങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു ജനങ്ങള്‍ നേരിടുന്ന ദൈനംദിന വെല്ലുവിളികള്‍ അധികം ശ്രദ്ധ നേടാത്ത ഒന്നാണ്. ഇതിനു പുറമെ മഹാമാരിയെതുടര്‍ന്ന് പാര്‍ക്കുകള്‍, ജോഗ്ഗിങ് ട്രാക്കുകള്‍, ജിമ്മുകള്‍, സ്വിമ്മിങ് പൂളുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്താനാവാത്ത സ്ഥിതി നമ്മില്‍ പലരേയും ഫിറ്റ്‌നസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുറകോട്ടു വലിക്കുകയും ചെയ്തു.  സ്ഥിരം ആരോഗ്യ സേവന ചെലവുകളില്‍ 60 ശതമാനത്തിലേറെ* സ്വന്തം കയ്യില്‍ നിന്നു വഹിക്കുന്ന ഒരു രാജ്യത്ത് ഈ മേഖലയില്‍ അധികമൊന്നും ചെയ്തിട്ടുമില്ല.

ഈയൊരു വിഷയം പരിഹരിക്കാനായി ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാര്‍ഡ് ബിഫിറ്റ് (ഐഎല്‍ ടേക് കെയര്‍ ആപു വഴി സേവനം നല്‍കുന്നു) എന്ന നവീനമായ സൗകര്യം അവതരിപ്പിക്കുന്നു.  ഇതുവഴി ഡോകടര്‍ കണ്‍സള്‍ട്ടേഷന്‍, ഫാര്‍മസി-രോഗനിര്‍ണയ സേവനങ്ങള്‍, ഫിസിയോതെറാപി സെഷനുകള്‍ തുടങ്ങിയ ഒപിഡി സേവനങ്ങള്‍ കാഷ്‌ലെസ് രീതിയില്‍ ലഭ്യമാക്കും.  ഇതിനു പുറമെ ഈ സേവനം വഴി നിരവധി വെല്‍നെസ് സര്‍വീസുകളും ലഭ്യമാണ്.  മികച്ച ആരോഗ്യവും പ്രതിരോധ ശേഷിയും കൂടുതല്‍ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന ഇപ്പോള്‍ ഈ സമഗ്ര സേവനം എന്നത്തേക്കാളും സൗകര്യമായ രീതിയിലാണ് എത്തിയിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ബിഫിറ്റ് വഴി അവരുടെ സമ്പൂര്‍ണ ഒപിഡി ആവശ്യങ്ങളും കാഷ്‌ലെസ് രീതിയില്‍ ലഭ്യമാകും.  ജനറല്‍, സ്‌പെഷലിസ്റ്റ്, സൂപര്‍ സ്‌പെഷലിസ്റ്റ് കണ്‍സള്‍ട്ടേഷന്‍, ഫിസിയോതെറാപി സെഷനുകള്‍ തുടങ്ങിയവയിലുള്ള നേരിട്ടും വിര്‍ച്വലുമായ കണ്‍സള്‍ട്ടേഷനുകള്‍ അടക്കം വിപുലമായ കവറേജാണ് ഇതിലൂടെ ലഭ്യമാക്കുക.  സ്വന്തം കയ്യില്‍ നിന്നു നല്‍കേണ്ട മറ്റു ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തുന്ന രീതിയില്‍ ഫാര്‍മസി, രോഗനിര്‍ണയ സേവനങ്ങളും അനുബന്ധ ചെലവുകളും ബന്ധപ്പെട്ട ആശുപത്രിയില്‍ കിടത്തേണ്ട ആവശ്യമില്ലാത്ത മൈനര്‍ പ്രൊസീജിയറുകളും ബിഫിറ്റ് വഴി കവര്‍ ചെയ്യും.

സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷൂറന്‍ പോളിസിയോടൊപ്പം ഐസിഐസിഐ ലോംബാര്‍ഡിന്റെ ബിഫിറ്റ് പോളിസി ഉടമയ്ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കും.

ആശുപത്രി ചെലവുകള്‍ക്കു മാത്രമുളള പരിരക്ഷയില്‍ ഒതുങ്ങുന്നതല്ല ആരോഗ്യ ഇന്‍ഷൂറന്‍സ് എന്ന് കോവിഡ് മഹാമാരി ഉപഭോക്താക്കള്‍ക്കു മനസിലാക്കി കൊടുത്തു എന്ന് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി പറഞ്ഞു.  പ്രതിദിനാടിസ്ഥാനത്തില്‍  മികച്ച ആരോഗ്യം പിന്തുടരുന്ന രീതികളെ പ്രോല്‍സാഹിപ്പിക്കുന്ന ഒരു പരിഹാരം ഇതേ പോലെ തന്നെ പ്രധാനപ്പെട്ടതാണ്.  ഫിറ്റ് ആയി തുടരാനും തങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ആശുപത്രിവാസം ഇല്ലാത്ത ഘട്ടത്തില്‍  പ്രാരംഭ ദശയില്‍ തന്നെ പരിഹരിക്കാനും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് കാഷ്‌ലെസ്, സമ്പര്‍ക്ക രഹിത സേവനങ്ങള്‍ ലഭ്യമാക്കുന്ന തങ്ങളുടെ പുതിയ ബിഫിറ്റ് സേവനങ്ങള്‍ ഈ മേഖലയില്‍ പരിഹാരം ലഭ്യമാക്കുകയാണ്.  വിവിധ നഗരങ്ങളിലായി 11,000-ത്തില്‍ ഏറെ ഡോക്ടര്‍മാരെ സംയോജിപ്പിക്കുന്ന ഡിജിറ്റല്‍ പിന്തുണയുള്ള സമഗ്ര സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.  ഫാര്‍മസി സേവനങ്ങളില്‍ എക്‌സ്പ്രസ് സര്‍വീസുണ്ട്. അതായത് അതായത് 60 മിനിറ്റിനുള്ളില്‍ മരുന്നുകള്‍ വീട്ടിലെത്തികക്കുകയും ലാബ് ടെസ്റ്റുകള്‍ വീട്ടിലും സെന്റര്‍ സന്ദര്‍ശനത്തിലൂടേയും നടത്തുകയും ചെയ്യും.  വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പാനലുമായി എല്ലാ ദിവസവും 24 മണിക്കൂര്‍ വിര്‍ച്വല്‍-ടെലി കണ്‍സള്‍ട്ടേഷനും ലഭ്യമാണ്.  പ്രതിരോധ ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട  ആനുകൂല്യങ്ങള്‍, അതായത് ഹെല്‍ത്ത് ചെക്കപ്പുകള്‍, ഹെല്‍ത്ത് റിസ്‌ക്ക് വിലയിരുത്തലുകള്‍, ഭക്ഷണ-പോഷകാഹാര കൗണ്‍സെലിങ് സെഷനുകള്‍, എന്തിന്, ചാറ്റ്, ഇ-കൗണ്‍സെലിങ് സെഷനുകള്‍ എന്നിവ പോലും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.  ഈ സൗകര്യം വഴി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സമഗ്രമായ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ക്ഷേമ ആനുകൂല്യങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് അവരുടെ ആരോഗ്യകരമായ ശീലങ്ങള്‍ക്ക് റിന്യൂവല്‍ പ്രീമിയത്തിനുള്ള ഡിസ്‌ക്കൗണ്ടുളിലൂടേയും ഐഎല്‍ ടേക് കെയര്‍ മൊബൈല്‍  ആപിലൂടെയുള്ള ആവേശകരമായ ഡീലുകള്‍ ഡിസ്‌ക്കൗണ്ടുകള്‍ എന്നിവയിലൂടേയും സമ്മാനങ്ങള്‍ ലഭിക്കുന്ന ആവേശകരമായ റൈഡര്‍ വെല്‍ബീയിങ് പ്രോഗ്രാമും പ്രയോജനപ്പെടുത്താം.  ആരോഗ്യവും ക്ഷേമവും പ്രോല്‍സാഹിപ്പിക്കാനുള്ള ഐസിഐസിഐ ലോംബാര്‍ഡിന്റെ പ്രതിബദ്ധതയ്ക്കനുസരിച്ച് സമഗ്രമായ ആനുകൂല്യങ്ങളാണ് ബിഫിറ്റ് നല്‍കുന്നത്.  ഒപിഡി, പ്രതിരോധ ആരോഗ്യ സേവനങ്ങള്‍ എന്നിവയ്ക്ക് പരിരക്ഷ നല്‍കുന്നതിനും അപ്പുറത്തേക്കു പോയി ആരോഗ്യകരമായ ജീവിത രീതിക്ക് ഇന്‍സെന്റീവുകള്‍ നല്‍കുന്നതു കൂടിയാണ് ബിഫിറ്റ്. നിലവില്‍ മുംബൈ, ഡെല്‍ഹി എന്‍സിആര്‍, ഹൈദരാബാദ്, കോല്‍ക്കൊത്ത, പൂനെ, ബെംഗലൂരു, ചെന്നൈ, ജയ്പൂര്‍, നാസിക്, ഭുവനേശ്വര്‍, അഹമ്മദാബാദ്, നാഗ്പൂര്‍, ഇന്‍ഡോര്‍, വിശാഖപട്ടണം, സൂരത്ത്, ചണ്ഡിഗഡ്, ലക്‌നോ, ഭോപാല്‍, ഡെറാഡൂണ്‍, റെയ്പൂര്‍ എന്നീ  20 നഗരങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള ഈ റൈഡര്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here