ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് വിവിധ നഷ്ടസാധ്യതകള്‍ക്കെതിരായി പരിരക്ഷ നേടാന്‍ ഒരു കുടക്കീഴില്‍ അവസരം

മുംബൈ, നവംബര്‍ 8, 2021: രാജ്യത്തെ മുന്‍നിര സ്വകാര്യ നോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് 2020 ഡിസംബറില്‍ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ ബിസിനസ് പ്ലാറ്റ്‌ഫോമായ www.sme.icicilombard.com അവതരിപ്പിച്ചു.  ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങാനും പുതുക്കാനും തങ്ങളുടെ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ എന്‍ഡോഴ്‌സ് ചെയ്യാനും ക്ലെയിമുകള്‍ രജിസ്റ്റര്‍ ചെയ്യാനും സൗകര്യപ്രദമായ സംവിധാനമാണ് ഈ പുതിയ പ്ലാറ്റ്‌ഫോം. ഗ്രൂപ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പദ്ധതികള്‍, മറൈന്‍ ഇന്‍ഷൂറന്‍സ്, വര്‍ക്‌മെന്‍സ് കോമ്പന്‍സേഷന്‍ ആന്റ് ഫയര്‍ ഇന്‍ഷൂറന്‍സ് പോലുള്ള വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഇതു സഹായകമാകും.

സാധ്യതയുള്ള എല്ലാ ബിസിനസ് അപകട സാധ്യതകളും, പ്രത്യേകിച്ച് എംഎസ്എംഇകള്‍, സ്റ്റാര്‍ട്ട് അപുകള്‍, വ്യക്തിഗത ബിസിനസ് ഉടമസ്ഥര്‍ എന്നിവര്‍ക്ക് അനുയോജ്യമായ വിപുലമായ പദ്ധതികളാണ് ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നത്. ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഏതാനും ക്ലിക്കുകള്‍ വഴി പോളിസികള്‍ ഓണ്‍ലൈനായി വാങ്ങാം.  നൂറു ശതമാനം കടലാസ് രഹിതമായ തല്‍ക്ഷണ പോളിസികളാണ് എസ്എംഇ വെബ്‌സൈറ്റ് ലഭ്യമാക്കുന്നത്.  മര്‍ച്ചന്റ് കവര്‍/ ഷോപ്കീപേഴ്‌സ് പോളിസി,  പബ്ലിക് ലയബിലിറ്റി പോളിസി, ഇന്‍ഡസ്ട്രിയല്‍, നോണ്‍ ഇന്‍ഡസ്ട്രിയല്‍, നിര്‍മാണ രംഗത്തെ എല്ലാ അപകട സാധ്യതകളും, എഞ്ചിനീയറിങിലെ എല്ലാ അപകട സാധ്യതകളും, കരാറുകാരുടെ പ്ലാന്റ്, യന്ത്രങ്ങള്‍ എന്നിവയുടെ എന്‍ഡോഴ്‌സ്‌മെന്റ്, പുതുക്കല്‍, ക്ലെയിം അറിയിപ്പുകള്‍ എന്നിവയെല്ലാം എസ്എംഇ വെബ്‌സൈറ്റിലുണ്ട്.

ഇന്ത്യയുടെ വികസനത്തിന്റെ അടിത്തൂണാണ് ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍.  ഇവയുടെ താരതമ്യേന കുറഞ്ഞ തോതിലുള്ള ബിസിനസും  ചലനാത്മക സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ട അവസ്ഥയും കണക്കിലെടുക്കുമ്പോള്‍ ഫലപ്രദമായ രീതിയില്‍ അപകട സാധ്യതകള്‍ നേരിടുന്നത് ആസൂത്രണം ചെയ്യേണ്ടതുമുണ്ട്. ഇതിനു പുറമെ കോവിഡ് പോലുള്ള സാഹചര്യങ്ങള്‍ ഇവയുടെ ബിസിനസില്‍ ഗണ്യമായ ആഘാതവുമുണ്ടാക്കി.  ഈ പ്ലാറ്റ്‌ഫോമിലൂടെ ചെറുകിട ബിസിനസുകള്‍ക്ക് വിവിധ ഇന്‍ഷൂറന്‍സ് സംബന്ധിയായ സേവനങ്ങള്‍ സൗകര്യപ്രദമായി ക്ലിക്കു ചെയ്യുന്നതിലൂടെ നേടുകയും അവയുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഉള്ള അപകട സാധ്യതകള്‍ക്കെതിരെ ആവശ്യമായ പരിരക്ഷ നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാം.  

വസ്തുവകകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍, ചരക്കു ഗതാഗതം, നിയമപരമായ ബാധ്യതകള്‍, സൈബര്‍ സുരക്ഷ, ജീവനക്കാരുമായി ബന്ധപ്പെട്ട നഷ്ടസാധ്യതകള്‍ തുടങ്ങി വിവിധ മേഖലകളിലെ ഇന്‍ഷൂറന്‍സ് ആവശ്യങ്ങള്‍ ഐസിഐസിഐ ലോംബാര്‍ഡിന്റെ ബിസിനസ് ഇന്‍ഷൂറന്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതിനു പുറമെ റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി, മെഷ്യന്‍ ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് തുടങ്ങിയവയെല്ലാം ഉപഭോക്താക്കള്‍ക്കു സേവനം നല്‍കുന്നതിനായി കമ്പനി പ്രയോജനപ്പെടുത്തുന്നുമുണ്ട്.

തങ്ങളുടെ വൈവിധ്യമാര്‍ന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിഭായേ വാദേ എന്ന ബ്രാന്‍ഡ് തത്വശാസ്ത്രമനുസരിച്ച്  ഉപഭോക്താക്കളുടെ  ആവശ്യങ്ങള്‍ കേന്ദ്രീകരിച്ചുളള സേവനങ്ങള്‍ നല്‍കാനാണ് ഐസിഐസിഐ ലോംബാര്‍ഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈ പ്ലാറ്റ്‌ഫോമിനെ കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ലോംബാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി പറഞ്ഞു.  വിവിധങ്ങളായ നഷ്ടസാധ്യതകള്‍ക്ക് കൂടുതല്‍ സാധ്യതയാണ് എസ്എംഇ മേഖലയ്ക്കുള്ളത്.  മഹാമാരി ഇവിടെ ഗണ്യമായ ആഘാതം സൃഷ്ടിക്കുകയും ചെയ്തു.  ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും സ്പര്‍ശന രഹിതമായി  പ്രയോജനപ്പെടുത്താന്‍  അവസരമൊരുക്കി അവയെ ശാക്തീകരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..

രാജ്യത്തെ  വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് സാന്ദ്രതയും അതിന്റെ ഫലമായി വര്‍ധിച്ച തോതില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന രീതിയും പ്രയോജനപ്പെടുത്തി രാജ്യത്തെ 63.3 ദശലക്ഷം എംഎസ്എംഇകളിലേക്ക് എത്തിച്ചേരാനാണ് ഈ പ്ലാറ്റ്‌ഫോം വഴി ഐസിഐസിഐ ലോംബാര്‍ഡ് ശ്രമിക്കുന്നത്.  

നവീനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ രീതിയിലേക്കു മാറുകയും ഉപഭോക്തൃ മൂല്യത്തെക്കുറിച്ചുള്ള ചിന്താഗതി മാറ്റിയെടുക്കുകയും ചെയ്യുന്ന ഐസിഐസിഐ ലോംബാര്‍ഡിന്റെ വിപുലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ നീക്കവും.  എസ്എംഇകളുടെ കാര്യം വിശകലനം ചെയ്യുമ്പോള്‍ കമ്പനി ഓട്ടോമേഷനു നേതൃത്വം നല്‍കുകയാണ്.  ബോട്ട് പ്ലാറ്റ്‌ഫോം, മൈ ആര്‍എ (മൈ റിമോട്ട് അസിസ്റ്റന്റ്) തുടങ്ങിയ ഇതിന്റെ ഓട്ടോമേറ്റഡ് പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്ക് പോളിസി ക്വോട്ടുകള്‍ ഇമെയില്‍ വഴി ലഭിക്കുവാനും ഇടപാടുകള്‍ ബോട്ട് വഴി തന്നെ പൂര്‍ത്തിയാക്കാനും തടസമില്ലാതെ മുന്നോട്ടു പോകാനും വഴിയൊരുക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here