ദു​ബൈ: ദു​ബൈ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലി​െൻറ ഈ ​സീ​സ​ണി​ലെ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 30 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സം​ഗീ​ത നി​ശ, ഡ്രോ​ൺ ഷോ, ​സ​മ്മാ​ന​ങ്ങ​ൾ, ഓ​ഫ​റു​ക​ൾ, വെ​ടി​ക്കെ​ട്ട്​ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. ഡി​സം​ബ​ർ 27 മു​ത​ൽ എ​ല്ലാ ദി​വ​സ​വും ‘ഡെ​യ്​​ലി സ​ർ​െ​പ്രെ​സ്​’ ഉ​ണ്ടാ​കും.

ദി​വ​സ​വും ഡ്രോ​ൺ ഷോ​യും വെ​ടി​ക്കെ​ട്ടും ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. പ്ര​മു​ഖ സം​ഗീ​ത​ജ്​​ഞ​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​ത നി​ശ​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​മാ​റാ​ത്തി സൂ​പ്പ​ർ സ്​​റ്റാ​ർ ബ​ൽ​ഖീ​സ്​ ഫാ​ത്തി​യും ഈ​ജി​പ്​​ഷ്യ​ൻ ക​ലാ​കാ​ര​ൻ മു​ഹ​മ്മ​ദ്​ ഹ​മ​കി​യും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​സ​ന്ധ്യ അ​​ര​ങ്ങേ​റും. 75 ദി​ർ​ഹ​മാ​യി​രി​ക്കും ടി​ക്ക​റ്റ്​ നി​ര​ക്ക്. ​ഡി.​എ​സ്.​എ​ഫ്​ ഡ്രോ​ൺ ഷോ​യു​ടെ ര​ണ്ടാം എ​ഡി​ഷ​നാ​ണ്​ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ജു​മൈ​റ ബീ​ച്ച്, ഐ​ൻ ദു​ബൈ എ​ന്നി​വ​ക്ക്​ സ​മീ​പം ദി​വ​സ​വും രാ​ത്രി 7.15 മു​ത​ൽ 9.30 വ​രെ ഡ്രോ​ൺ ഷോ ​അ​ര​ങ്ങേ​റും.

സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ അ​ൽ സീ​ഫ്​ മാ​ർ​ക്ക​റ്റ്, ​േഗ്ലാ​ബ​ൽ വി​ല്ലേ​ജ്, എ​ക്​​സ്​​പോ ഡി​സ്​​ട്രി​ക്​​ട്​ തു​ട​ങ്ങി ഒ​മ്പ​ത്​ സ്​​ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കും. 47 ദി​വ​സ​ത്തെ ​ഫ്ലാ​ഷ്​ സെ​യി​ലും ആ​സൂ​ത്രം ചെ​യ്​​തി​ട്ടു​ണ്ട്. സ്​​പോ​ർ​ട്​​സ്, ഫാ​ഷ​ൻ, ബ്യൂ​ട്ടി, ലൈ​ഫ്​ സ്​​റ്റൈ​ൽ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ വാ​ങ്ങി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ ‘ഡെ​യ്​​ലി സ​ർ​പ്രൈ​സ്’ ന​ൽ​കു​ന്ന​ത്.

30 ദ​ശ​ല​ക്ഷം ദി​ർ​ഹ​മി​െൻറ സ​മ്മാ​ന​ങ്ങ​ളാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. നി​സാ​ൻ കാ​റു​ക​ൾ​ക്ക്​ പു​റ​മെ കി​ലോ​ക്ക​ണ​ക്കി​ന്​ സ്വ​ർ​ണ​വും സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ഡി.​എ​സ്.​എ​ഫ്​ തു​റ​ന്നു​ത​രും.

LEAVE A REPLY

Please enter your comment!
Please enter your name here