അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ വി​വി​ധ ഭാ​​ഗ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച നേ​രി​യ തോ​തി​ൽ മ​ഴ ല​ഭി​ച്ചു. അ​ബൂ​ദ​ബി, ദു​ബൈ, റാ​സ​ൽ​ഖൈ​മ എ​ന്നി​വി​ട​ങ്ങ​ളി​​ലാ​ണ്​ മ​ഴ ​പെ​യ്​​ത​ത്. അ​തി​നി​ടെ ​ചൊ​വ്വാ​ഴ്ച​വ​രെ യു.​എ.​ഇ​യി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ തു​ട​ങ്ങി​യ എ​മി​റേ​റ്റു​ക​ളി​ലെ​ല്ലാം ഞാ​യ​റാ​​ഴ്ച മു​ത​ൽ മ​ഴ ല​ഭി​ച്ചേ​ക്കും. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക്, കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും തീ​ര​മേ​ഖ​ല​യി​ലും പ​ടി‌‍ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും ഞാ​യ​റാ​ഴ്ച മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ന്ത​രീ​ക്ഷം മൂ​ടി​ക്കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ർ ജാ​​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മ​ഴ​യും മ​ഞ്ഞും ശ​ക്​​ത​മാ​യാ​ൽ ദൂ​ര​ക്കാ​ഴ്ച കു​റ​യു​മെ​ന്നും ഇ​തി​നാ​ൽ ജാ​​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥാ വി​ഭാ​​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​​ഗി​ക്ക​രു​തെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ് ഓ​ർ​മി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here