തിരുവനന്തപുരം : യുഎഇയിൽ ജോലി കാലാവധി അവസാനിച്ചാലും ഇനി മുതൽ രാജ്യം വിടാൻ നിർബന്ധിക്കാൻ പാടില്ല. ഇതടക്കമുള്ള തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ച്‌ യുഎഇ നടപ്പിലാക്കി. തൊഴിലുടമയ്‌ക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകൾ കണ്ടുകെട്ടാനും കഴിയില്ല. തൊഴിൽ നിയമങ്ങളിലെ പരിഷ്‌കാരങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തി നോർക്ക പ്രസിദ്ധീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. തൊഴിലിടങ്ങളിലെ വിവേചനങ്ങൾ അവസാനിപ്പിക്കാനുള്ള മററ്‌ നിയന്ത്രണങ്ങളും പുതിയ നിയമങ്ങളിലുണ്ട്‌. റിക്രൂട്ട്മെന്റിന്റെയും തൊഴിലിന്റെയും ഫീസും ചെലവുകളും തൊഴിലുടമ വഹിക്കണം. സ്വകാര്യമേഖലയിൽ പ്രസവാവധി ഉൾപ്പെടെ അവധികളിലും നിരവധി മാറ്റങ്ങളുണ്ട്‌. പരിഭാഷ നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ (norkaroots.org) ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here