കൊച്ചി: വിപിഎസ് ലേക്‌ഷോറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആൻഡ് നെക്ക് സയൻസസ്, കോക്കേഴ്‌സ് ക്ലബും അസോസിയേഷൻ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ് ഓഫ് ഇന്ത്യയുമായും ചേർന്ന് ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾക്കായി ബയോസ്റ്റാറ്റിസ്റ്റിക് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ വിപിഎസ് ലേക്‌ഷോർ ഡാറ്റ അനാലിസിസുമായി ബന്ധപ്പെട്ട വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ 9, 10 തീയതികളിൽ നടന്ന കോഴ്സിലൂടെ മെഡിക്കൽ ഡാറ്റ വിശകലനം സംബന്ധിച്ച് അറിവും ധാരണയും വർദ്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. നിരവധി മെഡിക്കൽ പ്രൊഫഷണലുകൾ പരിപാടിയിൽ പങ്കെടുത്തു.

ശാസ്ത്രീയ ഡാറ്റയും പ്രസിദ്ധീകരണങ്ങളും വിശകലനം ചെയ്യുന്നതിനൊപ്പം അവ കൃത്യമായി വ്യാഖ്യാനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമുള്ള പരിശീലനത്തിന് പുറമെ പ്രഭാഷണങ്ങളും സംവാദവും ഉണ്ടായിരുന്നു. ഡാറ്റ വിശകലനം, കേസ് സ്റ്റഡീസ്, ക്രിട്ടിക്കൽ ജേണൽ റീഡിംഗ്, മൾട്ടിസെന്റർ റിസർച്ച് സ്റ്റഡീസ്, ഡാറ്റ തിരഞ്ഞെടുപ്പ്, ടെസ്റ്റുകൾ എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസുകൾ. ഡാറ്റ ഇൻപുട്ട്, സ്റ്റാറ്റിസ്റ്റിക്കൽ സോഫ്‌റ്റ്‌വെയറുകളായ SPSS, STATA, SAS, എക്സൽ, ഗൂഗിൾ ഷീറ്റ്സ് എന്നിവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതും കോഴ്സിന്റെ ഭാഗമായിരുന്നു.

“ഇന്ത്യയിൽ ക്യാൻസർ പോലെയുള്ള ഗുരുതര രോഗങ്ങളിൽ പ്രാദേശികമായി ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. എല്ലാ മേഖലയിലെയും വിദഗ്ധ ഡോക്ടർമാർ അസുഃഖ സംബന്ധമായ ഡാറ്റ കൃത്യമായി രേഖപ്പെടുത്തേണ്ടത് ഇതിനാൽ അത്യാവശ്യമാണ്. അസുഃഖത്തെ കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള ആഴത്തിലുള്ള അറിവിനും വിഭവ വിനയോഗത്തിനും ഇത് ഉപകരിക്കും,” വിപിഎസ് ലേക്‌ഷോറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് & നെക്ക് സയൻസസ് ഡയറക്ടർ ഡോ. ഷോൺ ടി ജോസഫ് പറഞ്ഞു.

പ്രൊഫ. നരേന്ദ്രനാഥൻ എം (എംഡി, ഡിഎം, എംപിഎച്ച്), പ്രോജക്ട് റിവ്യൂ കമ്മിറ്റി ചെയർമാൻ ഐസിഎംആർ, ഡോ. എച്ച് രമേഷ്, ഡയറക്ടർ – സർജിക്കൽ ഗാസ്ട്രോഎൻട്രോളജി, വിപിഎസ് ലേക്‌ഷോർ, ഡോ. എബ്രഹാം കോശി, ഡയറക്ടർ – റിസർച്ച് & ഹെപ്പറ്റോളജി, ഡോ. ടി എം ജേക്കബ്, നിർമല കോളേജ്, ഡോ. രഘു പടിഞ്ഞാട്ട് എന്നിവർക്ക് പുറമെ ആരോഗ്യ, സ്റ്റാറ്റിസ്റ്റിക്സ് രംഗത്തെ പ്രഗത്ഭരും ക്ലാസ്സുകൾകൾ നയിച്ചു. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും നൽകി.


ഫോട്ടോ ക്യാപ്ഷന്‍: കോക്കേഴ്സ് ക്ലബും അസോസിയേഷന്‍ ഓഫ് ഓട്ടോലാറിംഗോളജിസ്റ്റ് ഓഫ് ഇന്ത്യയുമായും ചേര്‍ന്ന് വിപിഎസ് ലേക്ഷോറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ് ആരോഗ്യ രംഗത്തെ പ്രൊഫഷണലുകള്‍ക്കായി സംഘടിപ്പിച്ച ബയോസ്റ്റാറ്റിസ്റ്റിക് വര്‍ക്ക്ഷോപ്പ് ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു. വിപിഎസ് ലേക്ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെഡ് & നെക്ക് സയന്‍സസ് ഡയറക്ടര്‍ ഡോ. ഷോണ്‍ ടി ജോസഫ്, എംപിഎച്ച് എംഡി, ഡിഎം, പ്രോജക്ട് റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍ ഐസിഎംആര്‍, പ്രൊഫ. നരേന്ദ്രനാഥന്‍ എം, വിപിഎസ് ലേക്ക്‌ഷോര്‍ സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി ഡയറക്ടര്‍ ഡോ. എച്ച് രമേഷ്, ഡയറക്ടര്‍ – റിസര്‍ച്ച് & ഹെപ്പറ്റോളജി ഡോ. എബ്രഹാം കോശി, സിഒഒ സുഭാഷ് സ്‌കറിയ, ഡോ. ടി എം ജേക്കബ്, നിര്‍മല കോളേജ്, ഡോ. രഘു പടിഞ്ഞാട്ട് എന്നിവര്‍ സമീപം

LEAVE A REPLY

Please enter your comment!
Please enter your name here