കുവൈത്ത് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബി.ജെ.പി നേതാക്കളായ നൂപുർ ശർമയും നവീൻ ജിൻഡാലും നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾ റാക്കിൽനിന്ന് പിൻവലിച്ച് കുവൈത്തിലെ സൂപ്പർമാർക്കറ്റ്.

കുവൈത്ത് സിറ്റിക്ക് പുറത്തുള്ള അൽ-അർദിയ കോഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ചായയും മറ്റ് ഉൽപന്നങ്ങളും ട്രോളികളിൽ കൂട്ടിയിടുകയും അരിയുടെ ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളുടെയും മുളകുകളുടെയും അലമാരകളും പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടുകയും ചെയ്തത്.

‘ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നീക്കം ചെയ്തു’ എന്ന് അറബിയിൽ കുറിപ്പും വെച്ചിട്ടുണ്ട്. കുവൈത്ത് മുസ്‍ലിം ജനതയെന്ന നിലയിൽ ഞങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് സ്റ്റോർ സി.ഇ.ഒ നാസർ അൽ മുതൈരി വാർത്ത ഏജൻസിയോട് പറഞ്ഞു. കമ്പനിയിലുടനീളം ബഹിഷ്‌കരണം പരിഗണിക്കുകയാണെന്ന് ശൃംഖലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here