ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ നേ​രി​യ ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ 3.30നാ​ണ്​​ സം​ഭ​വം. റി​ക്ട​ർ സ്​​കെ​യി​ലി​ൽ 2.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ൽ ബ​ത്തീ​ഹി​ലാ​ണ്​ ഭൂ​മി​കു​ലു​ക്ക​മു​ണ്ടാ​യ​ത്​. എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ​ക്ക്​ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. 2.5ൽ ​കു​റ​വ്​ തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​ങ്ങ​ൾ സാ​ധാ​ര​ണ രീ​തി​യി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല. എ​ന്നാ​ൽ, ഇ​ത്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തും.

ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഈ ​സ​മ​യ​ത്ത്​ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റി​യ ഭൂ​ച​ല​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ഫു​ജൈ​റ, ഉ​മ്മു​ൽ​ഖു​വൈ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​നു​പു​റ​മെ, ഇ​റാ​നി​ലെ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ക​മ്പ​നം യു.​എ.​ഇ​യി​ലു​ട​നീ​ളം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here