പുതുമയുള്ളതും സാങ്കേതികവിദ്യാ പിന്‍ബലത്തോടു കൂടിയതും ഉപഭോക്തൃ അനുഭവങ്ങളെ മാറ്റി മറിക്കുന്നതുമായ സമഗ്രമായ പദ്ധതികളാണ് അവതരിപ്പിച്ചിട്ടുള്ളത്.


മുംബൈ: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇതര സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയായ ഐസിഐസിഐ ലോമ്പാര്‍ഡ് പുതിയതും മെച്ചപ്പെടുത്തിയതുമായ 14 നവീനമായയ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചു.   ആരോഗ്യ, മോട്ടോര്‍, യാത്രാ, കോര്‍പറേറ്റ് മേഖലകളിലായുള്ള റൈഡറുകള്‍, ആഡ് ഓണുകള്‍, പുതുക്കലുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് ഇങ്ങനെ  അവതരിപ്പിച്ചിട്ടുളളത്.  മുംബൈയില്‍ വെള്ളിയാഴ്ച നടത്തിയ പ്രസ്  കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഈ പദ്ധതികള്‍ വിപുലമായ വിഭാഗം ഉപഭോക്താക്കള്‍ക്ക് സമഗ്രമായ പദ്ധതികളുടെ നിരയാണ് ലഭ്യമാക്കുന്നത്.  തടസങ്ങളില്ലാത്ത മുന്നേറ്റവും സാങ്കേതികവിദ്യാ പിന്‍ബലത്തോടെയുള്ള സേവനങ്ങളും വഴി ഇന്‍ഷൂറന്‍സ് രംഗത്തെ ഉപഭോക്തൃ അനുഭവങ്ങളെ പുതിയൊരു തലത്തിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതികളുടെ നിര.
മഹാമാരി, കാലാവസ്ഥാ മാറ്റങ്ങള്‍, ഡാറ്റാ സ്വകാര്യത തുടങ്ങിയ പുതിയ നിരവധി അപകട സാധ്യതകളാണ് ഇന്‍ഷൂറന്‍സ് മേഖല ഇന്നു ദര്‍ശിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ രീതികള്‍ക്കനുസരിച്ചു സമഗ്ര പരിരക്ഷ ആവശ്യമാണെന്ന നിലയും ഇതു സൃഷ്ടിക്കുന്നുണ്ട്.  പുതിയ സാങ്കേതികവിദ്യകളും അവസരങ്ങളും ഇതിനുള്ള മാര്‍ഗവും ലഭ്യമാക്കുന്നു.  ഇന്‍ഷൂറന്‍സ് റഗുലേറ്ററി ആന്റ് ഡെലവപ്‌മെന്റ്  അതോറിറ്റി (ഐആര്‍ഡിഎ) അടുത്തിടെ പ്രഖ്യാപിച്ച യൂസ് ആന്റ് ഫയല്‍ സംവിധാനത്തിന്റെ പിന്തുണയോടെയുള്ള പുതിയ പദ്ധതികളുടെ പിന്നിലുള്ള മുഖ്യ ചിന്തയും ഇവയെല്ലാമാണ്
ദശലക്ഷക്കണക്കിനു വരുന്ന ഉപഭോക്താക്കള്‍ക്ക് ലളിതവും അവരുടെ പ്രത്യേക ആവശ്യങ്ങള്‍ക്ക് അനുസൃതമായുള്ളതുമായ ഏറ്റവും മികച്ച രീതിയില്‍ നഷ്ടസാധ്യതകള്‍ നേരിടുന്ന പദ്ധതികള്‍ അവതരിപ്പിക്കുന്നതില്‍ ഐസിഐസിഐ ലോമ്പാര്‍ഡ് എപ്പോഴും മുന്നിലാണെന്ന് ഐസിഐസിഐ ലോമ്പാര്‍ഡിന്റെ പദ്ധതികള്‍ വിപുലമാക്കുന്നതിനെ കുറിച്ചു സംസാരിക്കവെ ഐസിഐസിഐ ലോമ്പാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജീവ് മന്ത്രി പറഞ്ഞു. പ്രായം, സ്ഥലം, സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങള്‍, ലിംഗം തുടങ്ങിയവയുടെ കാര്യത്തില്‍ വ്യത്യസ്തയുള്ള ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്കനുസരിച്ചു പുതുമയുള്ളതും ചടുലമായതുമായ പദ്ധതികള്‍ അവതരിപ്പിക്കുന്നതു തങ്ങളുടെ പതിവു രീതിയാണ്.  നിയന്ത്രണ രംഗത്തുണ്ടായിട്ടുള്ള മാറ്റങ്ങളുടെ പിന്‍ബലത്തിലും ഓരോ വിഭാഗത്തിനും ഗുണകരമായ രീതിയിലുമാണ് പുതിയ നീക്കങ്ങള്‍. തങ്ങള്‍ ഉല്‍പന്നങ്ങള്‍ക്കും പുതിയ പദ്ധതികള്‍ക്കു രൂപം കൊടുക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിലും തങ്ങള്‍ വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്.    പുതുമകള്‍ അവതരിപ്പിക്കുകയും സാധ്യതകള്‍ പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്ന വിധത്തില്‍ ഇന്‍ഷൂറന്‍സ് മേഖലയ്ക്ക് ആവേശകരമായ കാലഘട്ടമാണ് ഇപ്പോഴത്തേത്.  പുതിയതും പുതുക്കിയതുമായ 14 പദ്ധതികളുമായി ഐസിഐസിഐ ലോമ്പാര്‍ഡ് രാജ്യത്തെ സമഗ്രവും പ്രമുഖവുമായ റിസ്‌ക്ക് ഇന്‍ഷൂറര്‍ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിപുലമായ ഇന്‍ഷൂറന്‍സ് അവതരണങ്ങള്‍ സംബന്ധിച്ച മുഖ്യസവിശേഷതകള്‍ താഴെ:

ഗോള്‍ഡന്‍ ഷീല്‍ഡ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനിശ്ചിതമായ ആരോഗ്യ അനുബന്ധ അപകട സാധ്യതകള്‍ക്കെതിരെ സാമ്പത്തിക സുരക്ഷ പ്രദാനം ചെയ്യുന്നതാണ്.    ഉയര്‍ന്ന പ്രായക്കാര്‍ക്ക് കൂടുതല്‍ പ്രസക്തമായ രീതിയില്‍ വിപുലമായ ആശുപത്രി ചെലവുകള്‍ക്കു പരിരക്ഷ നല്‍കുന്ന കസ്റ്റമറൈസ്ഡ് പോളിസികളാണ് ഇതിലൂടെ നല്‍കുന്നത്.  മുറി വാടക, ഐസിയു, ഡോക്ടര്‍ ഫീസുകള്‍, അനസ്‌തേഷ്യ, രക്തം, ഓക്‌സിജന്‍, മരുന്നുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ചെലവുകള്‍ക്ക് ഇതിന്‍ പ്രകാരമുള്ള പരിരക്ഷ ലഭിക്കും. 24 മണിക്കൂറില്‍ താഴെ മാത്രം ആശുപത്രി വാസം ആവശ്യമായി വരുന്ന ഡേ കെയര്‍ പ്രക്രിയകള്‍, ചികില്‍സകള്‍  സ്റ്റെം സെല്‍ തെറാപി അടക്കമുള്ള ആധുനീക ചികില്‍സകള്‍, ബലൂണ്‍ സൈനപ്ലാസ്റ്റി, ഓറല്‍ കീമോതെറാപി, റോബോട്ടിക് ശസ്ത്രക്രിയകള്‍, ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷുകള്‍ തുടങ്ങി നിരവധി പ്രക്രിയകള്‍ക്കു വേണ്ടിയുള്ള മെഡിക്കല്‍ ചെലവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  മുതിര്‍ന്ന പൗരന്‍മാര്‍ക്കു പ്രൊഫഷണല്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതും അവരുടെ ആരോഗ്യപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും  കുടുംബാംഗങ്ങളെ അറിയിക്കുന്നതും അടക്കമുള്ളവ ചെയ്യുന്നതിനു പരിരക്ഷ നല്‍കുന്ന സവിശേഷമായ ആഡ് ഓണുമായാണ് ഇതെത്തുന്നത്.
ഹെല്‍ത്ത് അഡ്വാന്റ്എഡ്ജ്  രാജ്യത്തിനകത്തേയും ആഗോള തലത്തിലേയും അടക്കം അന്താരാഷ്ട്ര പരിരക്ഷ നല്‍കുന്ന ആഗോള പൗരന്‍മാര്‍ക്കുള്ള പതാക വാഹക ഓഫറിങാണിത്.  ആശുപത്രി വാസത്തിനു മുന്‍പും പിന്‍പുമുളള പരിരക്ഷ, പരിധിയില്ലാത്ത ടെലികമ്യൂണിക്കേഷന്‍, എയര്‍ ആംബുലന്‍സ്, അടിയന്തര സഹായ സേവനങ്ങള്‍ തുടങ്ങിയവ ഇതില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.
ബിഫിറ്റ്: അടുത്തിടെ അവതരിപ്പിച്ചതും ഈ രംഗത്തെ ആദ്യത്തേതുമായ കാഷ്‌ലെസ്് ഔട്ട്‌പേഷ്യന്റ് ഡിപാര്‍ട്ട്‌മെന്റ് പോളിസിയാണ് ബിഫിറ്റ്.  ചുമ, കോള്‍ഡ് പോലുള്ള സാധാരണ പ്രശ്‌നങ്ങള്‍ക്കും ചെറിയ പരുക്കുകള്‍ക്കും പരിരക്ഷ നല്‍കുന്ന ഇതില്‍ ആശുപത്രി വാസം ആവശ്യമില്ല.   ഇന്‍ഡെമ്‌നിറ്റി ആരോഗ്യ പദ്ധതികള്‍ക്കുള്ള ആഡ് ഓണ്‍ റൈഡറായാണ് ഇതെത്തുന്നത്.  പതിവ് ഒപിഡി കണ്‍സള്‍ട്ടേഷനുകള്‍, രോഗനിര്‍ണയ പരിശോധനകള്‍, ഫിസിയോതെറാപി, ഫാര്‍മസി ബില്ലുകള്‍ തുടങ്ങിയ്ക്കുള്ള സമഗ്രമായ പരിരക്ഷ ഇതു നല്‍കും.  തുടക്കത്തില്‍ 20 കേന്ദ്രങ്ങളില്‍ അവതരിപ്പിച്ച ഇതിപ്പോള്‍ 50 പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
കോമ്പ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് (സിഎച്ച്‌ഐ) ആന്റ് ഹെല്‍ത്ത് ബൂസ്റ്റര്‍:    കമ്പനിയുടെ രീതികള്‍ക്കും തത്വങ്ങള്‍ക്കും ചുവടു പിടിച്ച് സമഗ്രമായ റീട്ടെയില്‍ ആരോഗ്യ പദ്ധതികല്‍ നല്‍കുന്ന വിധത്തില്‍ സിഎച്ച്‌ഐ, ഹെല്‍ത്ത് ബൂസ്റ്റര്‍, ക്രിറ്റിഷീല്‍ഡ്, ഫാമിലി ഷീല്‍ഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കും പ്രായപരിധിക്കാര്‍ക്കും  വേണ്ടിയുള്ള നിരവധി പദ്ധതികളാണ് തങ്ങള്‍ക്കുള്ളത്.
മോട്ടോര്‍ ഫ്‌ളോട്ടര്‍ ഇന്‍ഷൂറന്‍സ്:   തങ്ങളുടെ എല്ലാ വാഹന പോളിസികള്‍ക്കും ഒരൊറ്റ  പുതുക്കല്‍ തീയ്യതി, ഒരൊറ്റ പ്രീമിയം എന്ന സൗകര്യം ആസ്വദിക്കാന്‍ അവസരം നല്‍കുന്നതാണ് മോട്ടോര്‍ ഫ്‌ളോട്ടര്‍ പോളിസി.   ഈ ആനുകൂല്യങ്ങള്‍ക്കനുസരിച്ചു തങ്ങളുടെ വിവിധ വാഹനങ്ങള്‍ ഇന്‍ഷൂര്‍ ചെയ്യുന്നതിനു തീരുമാനിക്കുന്ന ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന പ്രീമിയവും ലഭ്യമാക്കും.

ടെലിമാറ്റിക്‌സ് ആഡ് ഓണ്‍:   ഈ ആഡ് ഓണ്‍ വഴി അടിസ്ഥാന മോട്ടോര്‍ പദ്ധതി അസറ്റ് കം യൂസേജ് അധിഷ്ഠിത പദ്ധതിയായി മാറും.  ഇതനുസരിച്ച് അടിസ്ഥാന മോട്ടോര്‍ ഇന്‍ഷൂറന്‍സിന്റെ പ്രീമിയം ഭാഗികമായി ഉപയോഗത്തിന്റെ അടിസ്ഥാനത്തിലായി മാറും.
$പേ ആസ് യു യൂസ് (പിഎവൈയു) :  ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപയോഗം കണക്കിലെടുത്ത് വിവിധ കിലോമീറ്റര്‍ പദ്ധതികളില്‍ നിന്നു തെരഞ്ഞെടുക്കാനുള്ള സൗകര്യം നല്‍കും.  ഇതുമൂലം വാഹനം ഉപയോഗിക്കുകയോ ഉപയോഗിക്കുമെന്ന് ഉപഭോക്താവ് കണക്കു കൂട്ടുകയോ ചെയ്യുന്നതു വരെ മാത്രമായി പോളിസിയിലെ പ്രീമിയം പരിമിതപ്പെടുത്തും.
$ പേ ഹൗ യു യൂസ് (പിഎച്ച് വൈയു) ഈ പദ്ധതി പ്രകാരം ഡ്രൈവിങ് രീതികളുടെ സ്‌കോര്‍ അനുസരിച്ചാവും പ്രീമിയം ഈടാക്കുക.  മികച്ച ഡ്രൈവിങ് സ്വഭാവമുളള ഉപഭോക്താക്കള്‍ക്ക് പോളിസിയുടെ അടിസ്ഥാന പ്രീമിയത്തില്‍ ആകര്‍ഷകമായ ഇളവുകള്‍ നേടാം.

എമര്‍ജെന്‍സി മെഡിക്കല്‍ എക്‌സ്‌പെന്‍സ് കവര്‍ (ഇഎംഇ) അപകടമുണ്ടായാല്‍ ഇഎംഇ ആഡ് വഴി വാഹനത്തിലുള്ളവര്‍ക്ക് വൈദ്യ ചെലവുകളും പ്രതിദിന ആശുപത്രി കാഷ് ആനുകൂല്യങ്ങളും ലഭിക്കും.

പ്രതിമാസ തുല്യ തവണകള്‍ (ഇഎംഐ) പ്രൊട്ടക്ട്:  വാഹനം അപകടത്തില്‍ പെട്ടാല്‍ അതിന്റെ അറ്റകുറ്റ പണികള്‍ക്കായി ഗാരേജില്‍ സൂക്ഷിക്കേണ്ടി വരുന്ന കാലത്തേക്കുള്ള ആകെ ബാധകമായ ഇഎംഐ തുകയ്ക്ക്  ഇഎംഐ ആഡ് ഓണ്‍ വഴി പരിരക്ഷ ലഭിക്കും.
ക്ലബ് റോയല്‍ ഹോം ഇന്‍ഷൂറന്‍സ്:  വരേണ്യ വിഭാഗത്തിനായി പ്രത്യേകമായി രൂപപ്പെടുത്തിയ സമഗ്ര പരിരക്ഷ വഴി അവരുടെ താമസ സ്ഥലങ്ങള്‍ക്കു പുറമെ അവരുടെ കുടുംബം, പെറ്റുകള്‍, നിയമിക്കപ്പെട്ട ജീവനക്കാര്‍ എന്നിവയുടെ പരിരക്ഷ ലഭിക്കും.  വിവിധ സ്ഥലങ്ങളിലേക്കും വിവിധ വസ്തുക്കള്‍ക്കും ഒരൊറ്റ പോളിസി വഴി പരിരക്ഷ നല്‍കാനും ഈ പദ്ധതിയില്‍ സൗകര്യമുണ്ട്.  ആവശ്യമനുസരിച്ചു വ്യക്തിഗതമായി രൂപപ്പെടുത്താവുന്ന വിപുലമായ ആഡ് ഓണുകള്‍ ഉള്ള സമഗ്ര പോളിസിയാണിത്.  
വോയേജര്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ്:  സ്വയം വാഹനമോടിച്ചുള്ള അവധിക്കാലം, ക്രൂസ് തുടങ്ങി യാത്രക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലികളും മുന്‍ഗണനകളും കണക്കിലെടുത്തുള്ള പുതിയ പരിരക്ഷകളാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്. ഗ്രൂപ്, കോര്‍പറേറ്റ് പരിരക്ഷകള്‍ക്ക് ഒരു പദ്ധതി അവതരിപ്പിക്കുന്ന ഇതിലൂടെ ഒരു വര്‍ഷം വരെയുള്ള ആഭ്യന്തര, വിദേശ യാത്രകള്‍ക്കു പരിരക്ഷ നേടാം.
ലയബിലിറ്റി ഫ്‌ളോട്ടര്‍: ചെറുകിട സംരംഭങ്ങള്‍, സ്റ്റാര്‍ട്ട് അപുകള്‍ തുടങ്ങിയവയ്ക്ക് നേരിടേണ്ടി വരുന്ന സൈബര്‍, ജീവനക്കാരുടെ അവിശ്വസ്തത, പ്രൊഫഷണല്‍ ഇന്‍ഡെംനിറ്റി, വാണിജ്യ-പൊതുവായ ബാധ്യതകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സമഗ്രമായ ബാധ്യതാ പരിരക്ഷയാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
ഡ്രോണ്‍ ഇന്‍ഷൂറന്‍സ്: ഡ്രോണ്‍ നിര്‍മാതാക്കാള്‍, ഓപറേറ്റര്‍മാര്‍, ലോജിസ്റ്റിക് കമ്പനികള്‍ എന്നിവയ്ക്ക് മോഷണം, നഷ്ടമാകല്‍, പേലോഡ് ഉള്‍പ്പടെയുള്ളവ മൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ തുടങ്ങിയവയ്ക്ക് പരിരക്ഷ നല്‍കുന്ന സമഗ്ര പോളിസിയാണിത്.
റിട്ടെയില്‍ സൈബര്‍ ലയബിലിറ്റി ഇന്‍ഷൂറന്‍സ്: എന്തെങ്കിലും സൈബര്‍ തട്ടിപ്പുകളോ ഡിജിറ്റല്‍ റിസ്‌ക്കുകളോ മൂലം സാമ്പത്തിക, മാനനഷ്ടങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നതാണിത്.

പുതുമകള്‍ക്കു പ്രാധാന്യം നല്‍കിയുള്ള കമ്പനി എന്ന നിലയിലെ ഐസിഐസിഐ ലോമ്പാര്‍ഡഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തമായ സാക്ഷ്യപത്രമാണ് മുകളില്‍ സൂചിപ്പിച്ചിട്ടുള്ള പദ്ധതികള്‍.  സാങ്കേതികവിദ്യാ പിന്തുണയോടെയുള്ള നിരവധി പദ്ധതികളാണ് ഐസിഐസിഐ ലോമ്പാര്‍ഡ് അവതരിപ്പിക്കുന്നത്.   24 ലക്ഷത്തിലേറെ ഡൗണ്‍ലോഡുകളുള്ള ഐഎല്‍ ടേക് കെയര്‍ ആപ് ഇതിന്റെ ഒരു ഉദാഹരണമാണ്.  ഉപയോക്താക്കള്‍ക്ക് പോളിസികള്‍ വാങ്ങാനും ക്ലെയിമുകള്‍ കൈകാര്യം ചെയ്യാനും പുതുക്കാനുമെല്ലാം ഒരേ പ്ലാറ്റ്‌ഫോമില്‍ ഇതിലൂടെ അവസരം നല്‍കുന്നു. നിസീമമായ ഉപഭോക്തൃ അനുഭവവും ഇതിനു പുറമെ നല്‍കും.  ആര്‍ഐഎ എന്ന റെസ്‌പോണ്‍സീവ് ഇന്റലിജന്റ് അസിസ്റ്റന്റ് വഴി എന്‍എല്‍പി പിന്തുണയോടെയുള്ള ചാറ്റ്‌ബോട്ടും ഐസിഐസിഐ ലോമ്പാര്‍ഡ് പ്രയോജനപ്പെടുത്തുന്നുണ്ട്. അവസാന ഘട്ടത്തിലെ ഉപഭോക്തൃ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പര്യാപ്തമായതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here