ദു​ബൈ: ദു​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഒ​പ്പം ക​ഴി​യു​ന്ന​വ​രു​ടെ വി​വ​രം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ നി​ർ​ദേ​ശം.

ദു​ബൈ ലാ​ൻ​ഡ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. ര​ണ്ടാ​ഴ്ച​യാ​ണ്​ ഇ​തി​ന്​ സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ദു​ബൈ റെ​സ്റ്റ്​ (Dubai REST) ആ​പ്​ വ​ഴി ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാം.

കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ, വാ​ട​ക​ക്കാ​ർ, പ്രോ​പ​ർ​ട്ടി മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്പ​നി​ക​ൾ, ഡെ​വ​ല​പ്പ​ർ​മാ​ർ എ​ന്നി​വ​രാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളും എ​മി​റേ​റ്റ്​​സ്​ ഐ.​ഡി​യും ചേ​ർ​ക്ക​ണം. ഒ​രു ത​വ​ണ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ വീ​ണ്ടും അ​പ്​​​ഡേ​റ്റ്​ ചെ​യ്യാ​ൻ ക​ഴി​യും. ക​രാ​ർ പു​തു​ക്കു​ന്ന​ത​നു​സ​രി​ച്ച്​ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം.

 

ദു​ബൈ റെ​സ്റ്റ്​ ആ​പ്​ തു​റ​ന്ന​ശേ​ഷം ഇ​ൻ​ഡി​വി​ജ്വ​ൽ എ​ന്ന ഭാ​ഗം തെ​ര​ഞ്ഞെ​ടു​ക്ക​ണം. യു.​എ.​ഇ പാ​സ്​ ഉ​പ​യോ​ഗി​ച്ച്​ ലോ​ഗി​ൻ ചെ​യ്യാം. ഡാ​ഷ്​​ബോ​ർ​ഡി​ൽ നി​ങ്ങ​ളു​ടെ വ​സ്തു എ​വി​ടെ​യാ​ണെ​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്കാം.

‘ആ​ഡ്​ മോ​ർ’ എ​ന്ന ഭാ​ഗ​ത്ത്​ എ​ല്ലാ​വ​രു​ടെ​യും പേ​രും വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും ചേ​ർ​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​ര്​ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്ക​ണം. ​പേ​ര്​ ചേ​ർ​ത്ത​വ​രെ പി​ന്നീ​ട്​ ഒ​ഴി​വാ​ക്കാ​നും ക​ഴി​യും..

LEAVE A REPLY

Please enter your comment!
Please enter your name here