ദു​ബൈ: താ​മ​സ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തും പ്രോ​പ്പ​ർ​ട്ടി സ്വ​ന്ത​മാ​ക്കാ​ൻ ആ​വ​ശ്യ​ക്കാ​രേ​റി​യ​തും പ്ര​തി​ഫ​ലി​ച്ച​തോ​ടെ ദു​ബൈ​യി​ൽ വാ​ട​ക നി​ര​ക്ക്​ കു​ത്ത​നെ കൂ​ടി​യെ​ന്ന്​ ക​ണ​ക്കു​ക​ൾ.

2023 ജ​നു​വ​രി വ​രെ​യു​ള്ള 12 മാ​സ​ങ്ങ​ളി​ൽ ദു​ബൈ​യി​ലെ ശ​രാ​ശ​രി വാ​ട​ക 28.5 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി റി​യ​ൽ എ​സ്റ്റേ​റ്റ് സേ​വ​ന, നി​ക്ഷേ​പ ക​മ്പ​നി​യാ​യ സി.​ബി.​ആ​ർ.​ഇ പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ വ്യ​ക്​​ത​മാ​കു​ന്നു. എ​മി​റേ​റ്റി​ൽ വാ​ട​ക നി​ര​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധി​ച്ച കാ​ല​യ​ള​വാ​ണി​ത്. ഈ ​കാ​ല​യ​ള​വി​ൽ ശ​രാ​ശ​രി അ​പ്പാ​ർ​ട്മെ​ന്‍റ്​ വാ​ർ​ഷി​ക വാ​ട​ക 28.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 98,307 ദി​ർ​ഹ​മി​ലും വി​ല്ല വാ​ട​ക 26.1 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 2.9 ല​ക്ഷം ദി​ർ​ഹ​മി​ലു​മെ​ത്തി. അ​പ്പാ​ർ​ട്മെ​ന്‍റു​ക​ൾ​ക്കും വി​ല്ല​ക​ൾ​ക്കും ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ട​ക നി​ര​ക്ക് പാം ​ജു​മൈ​റ​യി​ലാ​ണ്​ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വി​ടെ ശ​രാ​ശ​രി വാ​ർ​ഷി​ക അ​പ്പാ​ർ​ട്​​മെ​ന്റ്​ വാ​ട​ക ദി​ർ​ഹം 2.58 ല​ക്ഷ​വും വി​ല്ല വാ​ട​ക 10.32 ല​ക്ഷ​വു​മാ​ണ്. അ​തേ​സ​മ​യം, നി​ര​ക്ക്​ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യ​തോ​ടെ ​ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും സി.​ബി.​ആ​ർ.​ഇ ഗ​വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ൻ തൈ​മൂ​ർ ഖാ​ൻ പ​റ​ഞ്ഞു.

 

മാ​ർ​ക്ക​റ്റ് സ്നാ​പ്ഷോ​ട്ട് അ​നു​സ​രി​ച്ച്, ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സി​റ്റി​യി​ൽ പ്ര​തി​വ​ർ​ഷം 30,000 ദി​ർ​ഹ​മി​ൽ താ​ഴെ വി​ല​ക്ക്​ അ​പ്പാ​ർ​ട്മെൻറ്​ ല​ഭി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും താ​ങ്ങാ​വു​ന്ന വാ​ട​ക​ക്ക്​ അ​പാ​ർ​ട്​​മെ​ന്റ്​ ല​ഭി​ക്കു​ന്ന അ​ടു​ത്ത പ്ര​ദേ​ശം ദു​ബൈ ലാ​ൻ​ഡ് റ​സി​ഡ​ൻ​റ്സ് കോം​പ്ല​ക്‌​സാ​ണ്. ഇ​വി​ടെ ശ​രാ​ശ​രി വാ​ട​ക 41,700 ദി​ർ​ഹ​മാ​ണ്. ദു​ബൈ​യി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും പ്രോ​പ്പ​ർ​ട്ടി വി​ൽ​പ​ന​യും വാ​ട​ക​ക്ക്​ വാ​ങ്ങു​ന്ന​തും ഓ​രോ മാ​സ​വും വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ജ​നു​വ​രി മാ​സ​ത്തി​ൽ മൊ​ത്തം 9229 ഇ​ട​പാ​ടു​ക​ളാ​ണ്​ ന​ട​ന്ന​ത്. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 69.2 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2023 ജ​നു​വ​രി വ​രെ​യു​ള്ള ഒ​രു വ​ർ​ഷം, ശ​രാ​ശ​രി താ​മ​സ​സ്ഥ​ല​ങ്ങ​ളു​ടെ വി​ല 10.6 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​പ്പാ​ർ​ട്മെ​ന്‍റു​ക​ളു​ടെ ശ​രാ​ശ​രി വി​ല 10.3 ശ​ത​മാ​ന​വും വി​ല്ല​ക​ളു​ടെ വി​ല 12.9 ശ​ത​മാ​ന​വു​മാ​ണ്​ ഉ​യ​ർ​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here