മനാമ: ബഹ്റൈനില്‍ നിയമവിരുദ്ധമായി താമസിച്ച് വന്നിരുന്നവര്‍ക്ക് അധികൃതരുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കാനുള്ള സമയപരിധി അവസാനിച്ചു. മതിയായ രേഖകളില്ലാതെ നിയമവിരുദ്ധമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പ്രവാസികള്‍ക്കായിരുന്നു ഇന്നലെ വരെ തീയതി അനുവദിച്ച് നല്‍കിയിരുന്നത്.

 

ശരിയായ താമസ രേഖകളില്ലാതെയും നേരത്തെ പിന്‍വലിച്ച ഫ്‌ളെക്സി പെര്‍മിറ്റുകളുമായി ഇപ്പോഴും തുടരുന്നവരും ഉള്‍പ്പെടെ തങ്ങളുടെ ജോലിയും താമസവും നിയമവിധേയമാക്കി മാറ്റണമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ ശരിയാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയപരിധി അവസാനിക്കുന്നേതോടെ രാജ്യവ്യാപകമായ പരിശോധനകള്‍ക്ക് വരും ദിവസങ്ങളിലുണ്ടാകും. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നുവെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപടികളും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള മറ്റ് നടപടികളും സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here