76 പുതിയ കമ്പനികളുടെ ഔട്ട്ലെറ്റുകൾ തുറന്നു ; 1,200 റെസിഡൻഷ്യൽ പ്ലോട്ടുകൾ വിറ്റു; ഹരിയാനയിലെ സാമ്പത്തിക വികസനത്തിന്റെ ഒരു പുതിയ കേന്ദ്രമായി മാറി

‘കൊച്ചി/ ഗുർഗാവ് ; 3rd May 2023: ഉത്തരേന്ത്യയിലെ അതിവേഗം വളരുന്ന ഇന്റഗ്രേറ്റഡ് സ്മാർട്ട് സിറ്റിയായ റിലയൻസ് മെറ്റ് സിറ്റി (എം ഇ ടി ) 2022-23 സാമ്പത്തിക വർഷത്തിൽ നേട്ടം കൈവരിച്ചു . ഏഴ് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള നിരവധി ബ്രാൻഡുകൾക്കൊപ്പം 450-ലധികം കമ്പനികൾ മെറ്റ് സിറ്റിയിലേക്കെത്തി. കൂടാതെ വ്യക്തിഗത വീടുകൾക്കായി 2,000-ത്തിലധികം റെസിഡൻഷ്യൽ പ്ലോട്ടുകൾ വിറ്റു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 100% ഉപസ്ഥാപനമായ മോഡൽ ഇക്കണോമിക് ടൗൺഷിപ്പ് ലിമിറ്റഡാണ് (METL) ആഗോള നിലവാരത്തിലുള്ള ഒരു ഇന്റഗ്രേറ്റഡ് സ്മാർട്ട് സിറ്റിയായി മെറ്റ് സിറ്റി വികസിപ്പിച്ചെടുത്തത് .

മെറ്റ് സിറ്റിയുടെ വ്യാവസായിക വിഭാഗത്തിൽ 76 പുതിയ കമ്പനികൾ കൂടി വന്നു, ഏകദേശം 1,200 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരികയും 8,000 പേർക്ക് തൊഴിൽ സാധ്യത സൃഷ്ടിക്കുകയും ചെയ്തു. ഹംദാർഡ്, ദക്ഷിണ കൊറിയയിൽ നിന്നുള്ള ബോഡിടെക്, ജപ്പാനിൽ നിന്നുള്ള നിഹോൺ കോഹ്‌ഡൻ തുടങ്ങിയവയാണ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്ന ആഗോള കമ്പനികളിൽ ശ്രദ്ധേയം.

റെസിഡൻഷ്യൽ സെഗ്‌മെന്റിൽ, മൂന്ന് ഘട്ടങ്ങളിലായുള്ള വികസനം വിജയകരമായി ആരംഭിച്ചു. 1,200-ലധികം പുതിയ റെസിഡൻഷ്യൽ ഉപഭോക്താക്കൾ പ്ലോട്ടുകൾ വാങ്ങി, മൊത്തം എണ്ണം 2,000-ലധികമായി.

നരെഡ്‌കോയുടെ (NAREDCO ) ‘മികച്ച ഇന്റഗ്രേറ്റഡ് ബിസിനസ് സിറ്റി അവാർഡും’ ടീം മാർക്ക്‌സ്‌മാൻ (Team Marksmen നൽകുന്ന ‘മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് ഓഫ് ദ ഇയർ’ അവാർഡും മെറ്റ് സിറ്റി ഈ വർഷം നേടി . ഈ അവാർഡുകൾ ബ്രാൻഡിലുള്ള പങ്കാളികളുടെ വിശ്വാസത്തിന്റെ സാക്ഷ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here