കൊച്ചി: കേരളത്തിൽ ആദ്യമായി 103 പോയം സർജറികൾ പൂർത്തിയാക്കി വിപിഎസ് ലേക്‌ഷോറിലെ മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം. എച്ച്ഒഡി ആൻഡ് സീനിയർ കൺസൽട്ടൻറ് ഡോ റോയ് ജെ മുക്കടയുടെ നേതൃത്വത്തിലുള്ള ടീമാണ് ഈ നേട്ടം കൈവരിച്ചത്. അന്നനാളത്തിന്റെ പ്രവര്‍ത്തനവൈകല്യം മൂലം ഭക്ഷണം ഇറക്കാന്‍ കഴിയാത്ത അവസ്ഥയായ അക്കലേഷ്യ കാര്‍ഡിയയുടെ ചികിത്സയിൽ ഏറ്റവും നൂതനവും മികച്ച ഫലവും തരുന്ന ചികിത്സാരീതിയാണ് പെർ ഓറൽ എൻഡോസ്കോപ്പിക് മയോട്ടമി അഥവാ പോയം.
വിപിഎസ് ലേക്‌ഷോറിന് ഈ മികച്ച നേട്ടം കൈവരിക്കാൻ പ്രയത്നിച്ച ഡോക്ടർമാരെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങ് എംഡി എസ് കെ അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. ഡോ. ആന്റണി പോൾ ചേറ്റുപുഴ ചടങ്ങിൽ സംസാരിച്ചു.
10 വർഷം മുൻപ് 2013ൽ കേരളത്തിൽ ആദ്യമായി ഈ ചികിത്സ രീതി നടപ്പിലാക്കിയതും വിപിഎസ് ലേക്‌ഷോറിൽ ഡോ റോയ് ജെ മുക്കടയാണ്. അതിസങ്കീർണമായ ഈ ചികിത്സാരീതിയ്ക്ക് ശേഷം ഒരു ദിവസത്തിനുള്ളിൽ തന്നെ രോഗിക്ക് വെള്ളം കുടിക്കാനും പിന്നീട് സാധാരണ രീതിയിൽ ഭക്ഷണം കഴിക്കനുമാകും. വര്ഷങ്ങളായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം അക്കലേഷ്യ എന്ന അവസ്ഥയ്ക്ക് ഈ ശസ്ത്രക്രിയ വിജയകരമായി നടത്തി വരുന്നു. “ഇത്രയധികം സങ്കീർണമായ ഒരു പ്രൊസീജ്യർ വിജയകരമായി നടത്തുന്നതിൽ ഡോ റോയ് ജെ മുക്കടയുടെയും ടീമിന്റെയും കഴിവ് പ്രശംസനീയമാണ്. കേരളത്തിൽ ആദ്യമായി 100 പോയം പ്രൊസീജ്യറുകൾ പൂർത്തിയാക്കി എന്നത് വിപിഎസ് ലേക്‌ഷോറിനെ സംബന്ധിച്ച് വലിയൊരു നേട്ടമായി കാണുന്നു” എന്ന് ആശുപത്രി എംഡി എസ് കെ അബ്ദുള്ള പറഞ്ഞു. 93 വയസ്സുള്ള വ്യക്തിയാണ് വിപിഎസ് ലേക് ഷോറിൽ പോയത്തിനു വിധേയനായ ഏറ്റവും പ്രായമുള്ള രോഗി.
