മൊബൈൽ കണക്റ്റിവിറ്റിയ്ക്കും മ്യൂസിക്കിനുമായി ഇനി ഈ ഒരു പ്ലാൻ തിരഞ്ഞെടുക്കാം; പ്ലാനുകൾ 269 രൂപ മുതൽ

9 ജൂൺ 2023; കൊച്ചി : ജിയോ വരിക്കാർക്കായി ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 269 രൂപ മുതൽ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളും എസ് എം എസും ലഭിക്കും. കൂടാതെ 99 രൂപയുടെ ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ സൗജന്യമായി ലഭ്യമാകും.

ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷനിൽ പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാം , അൺ ലിമിറ്റഡ് ജിയോ ട്യൂൺസ് , അൺലിമിറ്റഡ് ഡൌൺ ലോഡ്, ഉയർന്ന ക്വാളിറ്റി ഓഡിയോ എന്നിവയും ആസ്വദിക്കാം. ഈ പുതിയ ഓഫർ പുതിയ ഉപഭോക്താക്കൾക്കും ഇതിനകം ജിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ലഭ്യമാകും

ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ 28, 56 അല്ലെങ്കിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ യഥാക്രമം 269 , 529 , 739 രൂപകളിൽ ലഭ്യമാണ്. പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ഒരുമിച്ച് ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here