കൊച്ചി: രാജ്യത്തെ പ്രതീക്ഷ നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തുന്നതിനും ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ആമസോണിന്റെ ഭാഗമായ പ്രൈം വീഡിയോയും കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ ഓഫീസുമായി സഹകരിച്ച് സ്റ്റാര്‍ട്ട് അബ് എന്ന പുതിയ പരമ്പരയ്ക്ക് തുടക്കമിടുന്നു. ഏഴ് എപ്പിസോഡുള്ള പരമ്പര ഇത്തരത്തില്‍പ്പെട്ട ആദ്യത്തേതാകുമെന്ന് പ്രൈം വിഡിയോയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തെരഞ്ഞെടുത്ത പത്ത് സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ നേട്ടങ്ങള്‍ കാഴ്ചവെയ്ക്കുന്ന പരമ്പരയിലൂടെ ഇവരില്‍ നിന്ന് ഏറ്റവും മികച്ച മൂന്നു പേര്‍ക്ക് അടുത്ത യൂണികോണ്‍ ആകുന്നതിനുള്ള നിക്ഷേപങ്ങളും പരമ്പരയിലൂടെ നല്‍കും. പങ്കെടുക്കുന്നവരുടെ സംരംഭകത്വം, മാനേജ്‌മെന്റ്, ആശയവിനിമയം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവുകള്‍ തുടങ്ങിയവയാണ് പരമ്പരയില്‍ വിലയിരുത്തുക.

രാജ്യത്തെ ഏറ്റവും അടിസ്ഥാനഘട്ടത്തില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ വിജയകഥകള്‍ക്കുള്ള പ്ലാറ്റ്‌ഫോമാകുന്നതിലൂടെ ഈ സീരിസ് വലിയ സാമൂഹിക മാറ്റത്തിന് പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ അജയ് കുമാര്‍ സൂദ് പറഞ്ഞു. അതേ സമയം തന്നെ എല്ലാത്തരം പ്രേക്ഷകര്‍ക്കും രസകരമായ വിധത്തിലാകും ഇതിന്റെ രൂപകല്‍പ്പന. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുകയെന്നതാണ് പ്രൈം വിഡിയോയുടെ നയമെന്നും സ്റ്റാര്‍ട്ട് അബ് എന്ന പുതിയ പരമ്പരയ്ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറുടെ ഓഫീസുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും പ്രൈം വീഡിയോ ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ സുശാന്ത് ശ്രീറാം പറഞ്ഞു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ആമസോണ്‍ ഇന്ത്യ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ ലെറ്റര്‍ ഓഫ് എന്‍ഗേജ്മെന്റ് (എല്‍.ഒ.ഇ.) ഒപ്പുവച്ചു. ജനപ്രിയ സിനിമാതാരവും സംരംഭകയും നിക്ഷേപകയുമായ ആലിയ ഭട്ടും ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍: സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറുടെ ഓഫീസുമായി സഹകരിച്ച് പ്രൈം വിഡിയോ ആരംഭിക്കുന്ന പുതിയ പരമ്പരയായ സ്റ്റാര്‍ട്ട് അബിനായുള്ള ലെറ്റര്‍ ഓഫ് എന്‍ഗേജ്‌മെന്റ് മുംബൈയില്‍ ഒപ്പുവെച്ച ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ അജയ് കുമാര്‍ സൂദ്, ആമസോണ്‍ ഇന്ത്യ പബ്ലിക് പോളിസി വിപി ചേതന്‍ കൃഷ്ണസ്വാമി, സിനിമാതാരം ആലിയാ ഭട്ട്, പ്രൈം വിഡിയോ ഹെഡ് ഓഫ് ഇന്ത്യാ ഒറിജിനല്‍സ് അപര്‍ണ പുരോഹിത്, പ്രൈം വിഡിയോ കണ്‍ട്രി ഡയറക്ടര്‍ ഇന്ത്യ സുശാന്ത് ശ്രീറാം എ്ന്നിവര്‍

LEAVE A REPLY

Please enter your comment!
Please enter your name here