?????????????

കേരളത്തിലെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ റെയ്ഡ്.

കണ്ണൂര്‍,മലപ്പുറം,തൃശ്ശൂര്‍,കോഴിക്കോട്, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളിലാണ് പരിശോധന നടത്തുന്നത്.

കണ്ണൂര്‍,കോഴിക്കോട്,തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റും മലപ്പുറം,കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ സിബിഐയുമാണ് പരിശോധന നടത്തുന്നത്.

നോട്ട് നിരോധനത്തിനുശേഷമുള്ള പണമിടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ബാങ്കുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകളും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കും. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായിട്ടാണ് റെയ്ഡ്.

കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ രാവിലെ 10 മണിയോടെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്.

12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സിബി ഐ സംഘം ആണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ഇത് വരെ ക്രമക്കേടൊന്നും കണ്ടെത്താനായിട്ടില്ല. ഇതിന് മുമ്പ് നബാര്‍ഡും പരിശോധന നടത്തിയിരുന്നു

നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടുമുതല്‍ 14 വരെ നടത്തിയ നിക്ഷേപങ്ങളുടെ രേഖകളാണ് കോഴിക്കോട് സഹകരണബാങ്കില്‍ പരിശോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here