എ.ടി.എമ്മില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കുന്നത് അഞ്ചില്‍ നിന്ന് മൂന്ന തവണയാക്കി കുറച്ചേക്കും. ധനമന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ബാങ്കുകളാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ജനങ്ങളെ ഡിജിറ്റല്‍ പണമിടപാടിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായിക്കുമെന്നാണ് അവരുടെ നിലപാട്. മൂന്നു തവണ പണം പിന്‍വലിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നങ്ങോട്ടുള്ള ഓരോ ഇടപാടിനും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും. സര്‍വീസ് ചാര്‍ജായി 20 രൂപയും സേവന നികുതിയും പിന്നീടുള്ള ഓരോ ഇടപാടിലും ഈടാക്കും.

നിലവില്‍ 4500 രൂപയാണ് ഒരു ദിവസം എടിഎമ്മില്‍ നിന്നു പിന്‍വലിക്കാവുന്ന പരമാവധി തുക.

LEAVE A REPLY

Please enter your comment!
Please enter your name here