ലോ അക്കാദമി, വിവരാവകാശ നിയമം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരേ ആഞ്ഞടിച്ച് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നത് ശരിയല്ലെന്നു വിഎസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ അതു ചെയ്യണം. ലോ അക്കാദമിയുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാട് പാര്‍ട്ടി നേതൃത്വം പറയുമെന്നും വിഎസ് പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്താനാകാത്തതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തണം. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനകം പ്രസിദ്ധീകരിക്കും. സ്വാശ്രയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടാകുമെന്നും വിഎസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here