പെരുമ്പാമ്പ് ശല്യത്തില്‍ ബുദ്ധിമുട്ടിയ ഫ്‌ളോറിഡ സര്‍ക്കാര്‍ അഭയം കണ്ടത് തമിഴ്‌സംഘത്തില്‍. ഫ്‌ളോറിഡയില്‍ പെരുമ്പാമ്പ് ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് അവിടത്തെ സര്‍ക്കാര്‍ തമിഴ്‌നാട്ടിലെ ഇരുള ഗോത്രത്തില്‍പെട്ട രണ്ടുപേരെ സഹായത്തിനെത്തിച്ചത്.

രണ്ടാഴ്ച മുന്‍പ് ഫ്‌ളോറിഡയിലെത്തിയ സംഘത്തോടൊപ്പം രണ്ട് ദ്വിഭാഷികളും പാമ്പ് സാന്നിധ്യം കണ്ടെത്താനായി നായ്ക്കളുമുണ്ട്. രണ്ടാഴ്ചയ്ക്കകം 13ഓളം പെരുമ്പാമ്പുകളെയാണ് ഇവര്‍ പിടികൂടിയത്. 68,888 യു.എസ് ഡോളര്‍ ചെലവഴിച്ചാണ് ഇവരെ ഫ്‌ളോറിഡയിലെത്തിച്ചത്. പെരുമ്പാമ്പിനെ പിടികൂടാനായി ഫ്‌ളോറിഡയിലെ മത്സ്യ-വന്യജീവി സംരക്ഷണ കമ്മിഷന്‍ തയാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് തമിഴ്‌സംഘം അമേരിക്കയിലെത്തിയത്. ഫ്‌ളോറിഡ സര്‍വകലാശാലയിലെ ജൈവശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here