മുസ്ലിം രാജ്യങ്ങള്‍ക്ക് വിസ അനുവദിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാന അലി ദോസ്തി. ഓസ്‌കാര്‍ നോമിനേഷന്‍ നേടിയ ‘ദ സെയില്‍മാന്‍’ എന്ന ഇറാനിയന്‍ സിനിമയിലെ നായികയാണ് തരാന.
ട്രംപിന്റെ വിസ നിരോധനം വംശീയ വിരോധമാണ്. ഇത് സാംസ്‌കാരിക പരിപാടിയായാലും അല്ലെങ്കിലും താന്‍ പങ്കെടുക്കില്ലെന്നാണ് 33 കാരിയായ തരാന ട്വീറ്റ് ചെയ്തത്.
ഏഴ് മുസ്ലിം രാജ്യങ്ങള്‍ക്കാണ് ട്രംപ് വിസ നിരോധനം ഏര്‍പെടുത്തിയത്. 30 ദിവസത്തേക്കാണ് നിരോധനം. മുസ്ലിം വിദ്വേഷമല്ലെന്നും ഭീകരവാദത്തെ ചെറുക്കാനുള്ള നടപടിയാണെന്നുമാണ് നിരോധനത്തിന് ട്രംപ് നല്‍കുന്ന വിശദീകരണം.
അസ്ഗര്‍ ഫര്‍ഹാദിയുടെ ‘ദ സെയില്‍മാന്‍’മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പട്ടികയിലാണ് ഇടംപിടിച്ചത്. ഫര്‍ഹാദിയുടെ ‘എ സപറേഷന്‍’ 2012 ലെ ഓസ്‌കര്‍ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here