പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി ഉപഹാരം പ്രഖ്യാപിച്ച മുന്‍ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് പിടിയില്‍. ഉജ്ജയിനില്‍നിന്നാണ് കുന്ദന്‍ ചന്ദ്രാവത് പിടിയിലായത്.

ഈ മാസം മൂന്നിന് മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്ന കുന്ദന്‍ ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. കേരളത്തിലെ ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം നടത്തുന്ന  അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു പരിപാടി.

തലവെട്ടുന്നവര്‍ക്ക് തന്റെ സ്വത്തുക്കള്‍ വിറ്റാണെങ്കിലും പണം നല്‍കുമെന്നും ചന്ദ്രാവത് പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here