നന്തന്‍കോട് കൂട്ടക്കൊലയക്കുപിന്നില്‍ സാത്താന്‍സേവയെന്ന് മൊഴി. മാതാപിതാക്കളുള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കേഡല്‍ ജിന്‍സന്‍ രാജ് കുറ്റം സമ്മതിച്ചു. സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള ശ്രമമാണു നടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയത്.

എന്നാല്‍ ഈ മൊഴി പൊലിസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കേഡല്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്് ചോദ്യം ചെയ്യല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്കു ശേഷം വീണ്ടും ഇയാളെ വിശദമായി ചോദ്യം ചെയ്യും.

മാര്‍ത്താണ്ഡം നേശമണി കോളജില്‍ ഹിസ്റ്ററി പ്രൊഫസറായി വിരമിച്ച രാജ് തങ്കം(60), ഭാര്യ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആര്‍.എം.ഒയായി വിരമിച്ച ഡോ. ജീന്‍ പദ്മ (58), ചൈനയില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ മകള്‍ കരോലിന്‍ (25), ജീന്‍ പദ്മയുടെ ചെറിയമ്മ ലളിത (70) എന്നിവരെയാണു ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒന്നു വെട്ടിനുറുക്കി ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയിലുമായിരുന്നു. ഇതുകൂടാതെ വീട്ടിനുള്ളില്‍ നിന്നു പകുതി കത്തിയ നിലയില്‍ ഒരു ഡമ്മിയും കണ്ടെത്തിയിരുന്നു.

കേദല്‍ ജീന്‍സണ്‍ രാജയുമായി രൂപസാദൃശ്യമുള്ളതായിരുന്നു ഡമ്മി. ആസ്‌ത്രേലിയയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്‍ജിനീയറിങ് പാസായിട്ടുള്ള കേദല്‍ അവിടെ തന്നെ ഒരു കമ്പനിയില്‍ സി.ഇ.ഒ ആയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here