യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.

മദ്യ വില്‍പ്പനശാലകള്‍ കുറച്ചിട്ടും ഉപഭോഗം കുറഞ്ഞിട്ടില്ല. എന്നാല്‍ മദ്യലഭ്യത കുറഞ്ഞതോടെ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിയെന്നും നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് വ്യാജമദ്യ വില്‍പന കൂടി. സംസ്ഥാനത്തേക്കുള്ള വ്യാജമദ്യത്തിന്റെ ഒഴുക്ക് വര്‍ധിച്ചു.

മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് സര്‍ക്കാറിന്റെ നയം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ബോധവത്കരണമാണ് ആവശ്യം. ലൈബ്രറി കൗണ്‍സിലുകള്‍ വഴി ബോധവത്കരണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here