കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തുമെന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന. ഗൂഢാലോചനക്കുറ്റം തെളിഞ്ഞതിനാല്‍ മറ്റുകുറ്റകൃത്യങ്ങളിലും തുല്യപങ്കാളിത്തം തെളിയിക്കാനാകും. കുറ്റപത്രത്തില്‍ ദിലീപ് രണ്ടാംപ്രതിയാകും, ഇപ്പോള്‍ പതിനൊന്നാംപ്രതിയാണ്. ദിലീപ് 14 ദിവസം റിമാന്‍ഡിലാണ്. ആലുവ സബ് ജയിലില്‍ ആണ് ദിലീപിനെ പാര്‍പ്പിക്കുന്നത്. ഇപ്പോള്‍ ഗൂഢാലോചനക്കുറ്റമാണ് പൊലീസ് ചുമത്തിയത്. ജാമ്യാപേക്ഷ നല്‍കി, കോടതി നാളെ പരിഗണിക്കും. പൊലീസ് നല്‍കിയ കസ്റ്റഡി അപേക്ഷയും നാളെ പരിഗണിക്കും. തെറ്റുചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് ദിലീപ് മാധ്യമങ്ങളോട് ഇപ്പോഴും പറയുന്നുണ്ട്.

അതിനിടെ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യ കാവ്യാമാധവന്റെ സ്ഥാപനത്തില്‍ നടന്ന കാര്യങ്ങള്‍ അവരെയും ജയിലേക്ക് എത്തിക്കുമെന്നാണു സൂചന.. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയില്‍ എത്തിച്ചുവെന്നായിരുന്നു സുനില്‍കുമാറിന്റെ മൊഴി. എന്നാല്‍ ലക്ഷ്യയിലെത്തി പരിശോധിച്ചെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഇതോടെ അന്വേഷണം വീണ്ടും വഴിമുട്ടി. പക്ഷേ അധികംവൈകാതെ, ലക്ഷ്യയുടെ സമീപത്തുള്ള കടയിലെ സിസിടിവിദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായി. ചോദ്യംചെയ്യലില്‍ പറഞ്ഞദിവസം സുനില്‍കുമാര്‍ ലക്ഷ്യയിലെത്തിയതായി ഈ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. അതുപോലെ ലക്ഷ്യയില്‍വെച്ച് രണ്ടുലക്ഷംരൂപ തനിക്ക് കൈമാറിയെന്ന് സുനില്‍കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ലക്ഷ്യയിലെ രേഖകള്‍ പരിശോധിച്ച പൊലീസിന് രണ്ടുലക്ഷം രൂപയുടെ കുറവ് കണ്ടെത്താനായി.

ഇതും കേസില്‍ ഏറെ നിര്‍ണായകമായി. ഈ തെളിവുകളാണ് ദിലീപിനെതിരായ പൊലീസ് നീക്കങ്ങള്‍ എളുപ്പത്തിലാക്കിയത്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തശേഷം ഇക്കാര്യങ്ങള്‍ നിരത്തിവെച്ച് ചോദ്യം ചെയ്തപ്പോള്‍ ദിലീപിനെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുകയും, കുറ്റം സമ്മതിക്കുകയുമായിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here