കൊച്ചി:അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ആലുവ, അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പത്തനാപുരം എന്നിവിടങ്ങളില്‍ പ്രതിഷേധം നടന്നു. യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ ദിലീപിന്റെയും ഗണേഷ് കുമാറിന്റെയും കോലം കത്തിച്ചു. നടന്‍ ദിലീപിന്റെയും നാദിര്‍ഷയുടെയും ഉടമസ്ഥതയിലുള്ള കൊച്ചി പാലാരിവട്ടത്തെ ദേ പുട്ട് എന്ന റസ്റ്ററന്റിനു നേരെ യുവമോര്‍ച്ച പ്രകടനം നടത്തി. റസ്റ്ററന്റ് ഇനി തുറക്കാന്‍ അനുവദിക്കില്ലെന്നു യുവമോര്‍ച്ച പ്രഖ്യാപിച്ചു.

ഇതിനു പിന്നാലെ കോഴിക്കോട്ടെ ദേ പുട്ട് റസ്റ്ററന്റ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. അക്രമമുണ്ടാകുമെന്നു കരുതി പൊലീസ് നേരത്തെ കട പൂട്ടിച്ചിരുന്നു. ഗ്ലാസ് ഡോര്‍ പൊളിച്ച് അകത്തു കയറിയ പ്രവര്‍ത്തകര്‍ റസ്റ്ററന്റ് പൂര്‍ണമായും തല്ലിത്തകര്‍ത്തു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൊഴിക്കോട് നഗരത്തില്‍ ദിലീപിന്റെ കോലം കത്തിച്ചു. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററിനുനേരെ കല്ലേറുണ്ടായി. തിയറ്ററിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

സുഹൃത്ത് നാദിര്‍ഷയും രംഗത്തെത്തിയെങ്കിലും ആ പരാതി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്ന് മാത്രമല്ല, കൂടുതല്‍ സംശയങ്ങള്‍ ഉയരുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here