പാലക്കാട്: മന്ത്രിസ്ഥാനം രാജിവച്ച എന്‍സിപി നേതാവ് തോമസ് ചാണ്ടിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം. ഫേസ്ബുക്കില്‍ ആണ് തന്റെ അഭിപ്രായം കുറിച്ചത്

പോസ്റ്റ് ഇങ്ങനെ

കേരള രാഷ്ട്രീയത്തിലെ അധികാര ദുർമ്മേദസ്സിന്‌
വിശ്രമജീവിതം ആശംസിച്ചുകൊണ്ട്‌

സ്നേഹപൂർവ്വം,
പാലക്കാട്ടെ കൊച്ചൻ

പ്രതിപക്ഷത്തുള്ള ജനപ്രതിനിധി നിയമസഭയിൽ സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പ്രസംഗിച്ചതിനേക്കുറിച്ച്‌ ആ ജനപ്രതിനിധി ഒന്നും അറിയാത്ത കൊച്ചുകുട്ടിയാണെന്ന് പ്രായം പറഞ്ഞ്‌ ആക്ഷേപിച്ച മന്ത്രിയോട്‌ അദ്ദേഹമർഹിക്കുന്ന ഭാഷയിൽ മറുപടി പറഞ്ഞു എന്നേയുള്ളൂ. “രാഷ്ട്രീയത്തിലെ ദുർമ്മേദസ്‌” എന്നത്‌ ശാരീരിക വർണ്ണനയല്ല, ബോഡി ഷെയ്മിങ്ങുമല്ല. സ്ഥാപിതതാത്പര്യങ്ങൾക്കായി രാഷ്ട്രീയത്തിലേക്ക്‌ കടന്നുവന്ന്, പണക്കൊഴുപ്പിനാൽ അധികാരസ്ഥാനങ്ങൾ പിടിച്ചുപറ്റി, എന്നിട്ടാ അധികാരത്തെ ദുരുപയോഗിച്ച്‌ തടിച്ചുകൊഴുക്കുന്നവർ എന്ന നിലയിൽ പതിവായി പറഞ്ഞുപോരുന്ന ഒരു പ്രയോഗമാണ്‌. ഏതായാലും ആളുകൾക്ക്‌ കൺഫ്യൂഷൻ ഒഴിവാകാൻ വേണ്ടി “രാഷ്ട്രീയത്തിലെ അധികാര ദുർമ്മേദസ്സ്‌” എന്ന് തിരുത്തിയിട്ടുണ്ട്‌. കോടീശ്വരനെ സംരക്ഷിക്കാൻ ആയപോലെയൊക്കെ പരിശ്രമിച്ചിട്ടും ഒടുവിലയാൾക്ക്‌ രാജിവെക്കേണ്ടിവന്ന
ഇന്നത്തെ നാണക്കേടിന്റേയും ഗതികേടിന്റേയും അവസ്ഥയിൽ സൈബർ സഖാക്കളെ സംബന്ധിച്ച്‌ കച്ചിത്തുരുമ്പുകൾ കണ്ടെത്തി പൊളിറ്റിക്കൽ കറക്റ്റ്‌നെസിന്റെ ക്ലാസെടുക്കുക എന്നതല്ലാതെ മറ്റ്‌ മാർഗ്ഗമില്ലാത്തത്‌ കൊണ്ടാണെന്ന് കൂടി മനസ്സിലാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here