തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് വെൽഫെയർ പാർട്ടി അദ്ധ്യക്ഷൻ ഹമീദ് വാണിയമ്പലം. നീക്കുപോക്കിനായി ആദ്യം ചർച്ച നടത്തിയത് മുല്ലപ്പള്ളിയാണെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ നീക്കുപോക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വെൽഫെയർ പാർട്ടിയുമായി ഒരു രീതിയിലുള്ള നീക്ക് പോക്കും ഉണ്ടായിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നത്. ‘ വെൽഫെയർ പാർട്ടിയുമായി ഞങ്ങൾക്ക് നേരിട്ടോ, അല്ലാതെയോ യാതൊരു ബന്ധവുമില്ല.’ എന്ന് പരസ്യമായി മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. അതേസമയം വെൽഫയർ പാർട്ടിയുടെ പ്രസ്താവന കെപിസിസി ജനറൽ സെക്രട്ടറി കെ.പി അനിൽ കുമാർ തള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here